പ്രളയം; 250 കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചു നല്‍കുമെന്ന് ജോയ് ആലൂക്കാസ് ഗ്രൂപ്പ്

joy-alukkas-1
SHARE

പ്രളയക്കെടുതിയില്‍ വീടു നഷ്ടപ്പെട്ട 250 കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചു നല്‍കുമെന്ന് ജോയ് ആലൂക്കാസ് ഗ്രൂപ്പ്. പതിനഞ്ചു മുതല്‍ ഇരുപതു കോടി രൂപ വരെ ഇതിനായി ചെലവിടുമെന്ന് ജോയ് ആലൂക്കാസ് തൃശൂരില്‍ അറിയിച്ചു.

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ വീടു നഷ്ടപ്പെട്ടവരെ സഹായിക്കാനാണ് ജോയ് ആലൂക്കാസ് ഗ്രൂപ്പിന്റെ ശ്രമം. 250 വീടുകള്‍ നിര്‍മിക്കും. അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ മാനദണ്ഡങ്ങളുണ്ട്. ജോയ് ആലൂക്കാസിന്റെ ഷോറൂമുകളില്‍ ഇതിനായി പ്രത്യേക അപേക്ഷാ ഫോമുകള്‍ ലഭിക്കും. പഞ്ചായത്തംഗവും വില്ലേജ് ഓഫിസറും സാക്ഷ്യപ്പെടുത്തുന്ന രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. ജോയ് ആലൂക്കാസ് ഫൗണ്ടേഷന്‍ സമിതി അംഗങ്ങള്‍ കൂടിയാലോചിച്ച ശേഷം അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കും. 600 ചതുരശ്രയടി വലിപ്പമുള്ള വീടുകള്‍. രണ്ടു കിടപ്പുമുറികളും രണ്ടു ശുചിമുറികളും സഹിതം നിര്‍മിക്കും. പരിസ്ഥിതിക്ക് ഇണങ്ങുന്ന നിര്‍മാണ ശൈലിയായിരിക്കും. ആറു ലക്ഷം രൂപയാണ് വീടൊന്നിന് ചെലവിടുക.

എത്രയും വേഗം വീടുകള്‍ നിര്‍മിച്ച് കൈമാറാനാണ് ശ്രമിക്കുന്നത്. ജോയ് ഹോംസ് എന്ന പേരിലാണ് ഈ പദ്ധതി പൂര്‍ത്തിയാക്കുക.

MORE IN KERALA
SHOW MORE