ചിത്രങ്ങൾ വിറ്റും ഇവർ കേരളത്തിന്റെ പുനർ നിർമ്മാണത്തിൽ പങ്കാളികളാകുന്നു

kuamli-painting
SHARE

പ്രളയം തകർത്ത കേരളത്തിന്റെ നിർമാണത്തിൽ പങ്കാളിയാകാൻ കുമളിയിൽ ചിത്രപ്രദർശനവും, വില്പനയും. ചിത്രങ്ങൾ വിറ്റു കിട്ടുന്നതിന്റെ എഴുപത് ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്  കൈമാറും. മൂന്ന് ദിവസമാണ് പ്രദര്‍ശനം.

കേരളത്തിന്റെ പുനർ നിർമ്മാണത്തിന് ഒരു കൈതാങ്ങ് എന്ന സന്ദേശമാണ് അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗമായ അബ്ദുൾ റസാഖ്  ച്ത്രപ്രദര്‍ശനത്തിലൂടെ നല്‍കുന്നത്. റസാഖ് വരച്ച ചിത്രങ്ങളുടെ പ്രദർശനവും വില്പനയും കുമളി ഡി.റ്റി.പി.സി ഹാളിൽ ആരംഭിച്ചു.  പ്രദർശനത്തിൽ വിറ്റു കിട്ടുന്ന തുകയുടെ എഴുപത് ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറും. 

പ്രദർശനത്തിൽ റസാഖിന്റെ ചിത്രങ്ങളോടൊപ്പം മക്കളായ ആജ്മിയ, ആഷ്ന എന്നിവരുടെയും ചിത്രങ്ങളുമുണ്ട്. എഴുപതോളം ഓയിൽ പേസ്റ്റ് ചിത്രങ്ങളിൽ ലോക നേതാക്കൾ, മഹദ് വ്യക്തികൾ, വന്യ ജീവികൾ എന്നിവയെല്ലാം ഇടം പിടിച്ചിട്ടുണ്ട്.  റസാഖ് വരച്ച നിരവധി ചിത്രങ്ങൾ ജന ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രദർശനത്തിൽ നല്ല ജനപങ്കാളിത്തവും ലഭിക്കുന്നുണ്ട്.

MORE IN KERALA
SHOW MORE