കാലവധി കഴിഞ്ഞിട്ടും സംസ്ഥാന കമ്മിറ്റി തുടരുന്നു; സംഘടനാ തിരിഞ്ഞെടുപ്പിനായി യൂത്ത് കോൺഗ്രസിൽ മുറവിളി

Rahul Gandhi
SHARE

യൂത്തുകോണ്‍ഗ്രസ് സംഘടനാ തിരിഞ്ഞെടുപ്പ് വൈകുന്നതില്‍ സംഘടനയ്ക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. കാലാവധി കഴിഞ്ഞിട്ടും സംസ്ഥാന അധ്യക്ഷന്‍ തിരഞ്ഞെടുപ്പ് നീട്ടികൊണ്ടു പോകുകയാണെന്ന് ഒരു വിഭാഗം ആരോപിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നീണ്ടതോടെ പല നേതാക്കളും പ്രായപരിധിക്ക് പുറത്തായി.

2013 ലാണ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ യൂത്തുകോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നത്. 2015 ല്‍ കാലാവധി കഴിയേണ്ടതും പുനസംഘടന നടക്കേണ്ടതുമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ അനന്തമായി നീളുകയാണ്. നിലവിലെ കമ്മിറ്റി തിരഞ്ഞെടുപ്പില്ലാതെ തന്നെ മൂന്ന് ടേം പിന്നിട്ടു. ഇതോടെ പുതിയ കമ്മിറ്റിയില്‍ ഭാരവാഹിത്വം കൊതിച്ച പലര്‍ക്കും പ്രായപരിധി കടന്നു. നിലവില്‍ 35 വയസാണ് യൂത്ത് കോണ്‍ഗ്രസില്‍ ഭാരവാഹിയാകാനുള്ള പരിധി. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വ്യക്തിപരമായ താല്‍പര്യങ്ങളാല്‍ തിരഞ്ഞെടുപ്പ് നീട്ടികൊണ്ടുപോകുകയാണെന്ന് യൂത്തുകോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി കണ്ണൂരില്‍ ആരോപിച്ചു

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റുമോഹിച്ചാണ് സംസ്ഥാന നേതൃത്വം തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ കേന്ദ്രനേതൃത്വമാണ് തിരഞ്ഞെടുപ്പ് തീരുമാനിക്കേണ്ടതെന്ന് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സംഘടനയ്ക്കായി  തിരുവനന്തപുരത്ത് സംസ്ഥാനകമ്മിറ്റി ഓഫിസ് നിര്‍മിക്കുന്നതുള്‍പ്പടെ ഒട്ടേറെ പ്രവര്‍ത്തനങ്ങളിലാണ് കമ്മിറ്റിയെന്നും നേതൃത്വം പ്രതികരിച്ചു.

MORE IN KERALA
SHOW MORE