കേന്ദ്രത്തിന്റെ അരി ഏറ്റെടുക്കുന്നതിൽ ഭക്ഷ്യവകുപ്പിന് വീഴ്ച; ഏറ്റെടുത്തത് വെറും ആറു ശതമാനം

FCI-godown
SHARE

പ്രളയബാധിതർക്കായി കേന്ദ്രം അനുവദിച്ച അരി ഏറ്റെടുക്കുന്നതിൽ ഭക്ഷ്യവകുപ്പിന് വീഴ്ച . 89540 ടണ്ണിൽ മൂന്നാഴ്ചയായിട്ടും ഏറ്റെടുത്തത് വെറും ആറു ശതമാനം മാത്രം. ബുധനാഴ്ചക്കുള്ളിൽ പൂർണമായും ഏറ്റെടുത്തില്ലെങ്കിൽ നഷ്ടമാകും.  

കഴിഞ്ഞ 21നാണ്  കേന്ദ്രം അരിഅനുവദിച്ചത്. സൗജന്യ നിരക്കിൽ നൽകണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടതെങ്കിലും കിലോയ്ക്ക് 25 രൂപ നിരക്കിലാണ് തന്നത്. സാമ്പത്തിക ബാധ്യതയുണ്ടാക്കുമെങ്കിലും ഏറ്റെടുക്കാനായിരുന്നു മന്ത്രിസഭ തീരുമാനം .എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും വെറും ആറു ശതമാനം മാത്രമാണ് ഏറ്റെടുത്തത്. എഫ് സി ഐ യുടെ 22 ഗോഡൗണു കളിൽ 14 ഇടത്ത് നിന്നും അരിയെടുത്തിട്ടില്ല. 

എഫ് സി ഐ യുടെ കർശന നിർദേശത്തെ തുടർന്ന് അരി എത്രയും വേഗം ഏറ്റെടുക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടർ ജില്ലാ സപ്ളൈ ഓഫീസർമാർക്ക് നിർദേശം നൽകിയെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. സംഭരിക്കാൻ ആവശ്യത്തിന് സ്ഥലമില്ലെന്നും വെള്ളപ്പൊക്കത്തിൽ നശിച്ച ഗോഡൗണുകൾ നന്നാക്കി എടുക്കുന്നതേ ഉള്ളുവെന്നുമാണ് ഡി എസ് ഒ മാർ നൽകുന്ന വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ അരി ഏറ്റെടുക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് ഭക്ഷ്യവകുപ്പ്.

MORE IN KERALA
SHOW MORE