ഹനാന് പിന്തുണയുമായി മന്ത്രി മൊയ്തീൻ; ആവശ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ്

Hanaan-hospitalised
SHARE

വാഹനാപകടത്തില്‍ പരുക്കേറ്റ് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഹനാന് പിന്തുണയുമായി മന്ത്രി എസി മൊയ്തീന്‍. ആശുപത്രിവിട്ടാല്‍ കച്ചവടത്തിനായി തമ്മനെത്തെത്തുമെന്ന് പറഞ്ഞ ഹനാന്‍ സര്‍ക്കാര്‍ നല്‍കിയ സഹായങ്ങള്‍ക്ക് നന്ദിയും പറഞ്ഞു.

പരുക്കുകളെ അതിജീവിച്ച് എത്രയു പെട്ടെന്ന് പുറത്തേക്കിറങ്ങാനുള്ള ആവേശത്തിലാണ്  ഹനാന്‍. കൊടുങ്ങല്ലൂര്‍ കോതപ്പറമ്പിലുണ്ടായ വാഹനപാകടത്തില്‍ നട്ടെല്ലിനാണ് പരുക്ക്. ശസ്ത്രക്രിയ്ക്ക് ശേഷം ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ് ഹനാന്‍. ആശുപത്രി കിടക്കയിലും വെറുതേയിരിക്കുന്നില്ല വരാനിരിക്കുന്ന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഹനാന്‍. ഇതിനിടെയാണ് സര്‍ക്കാര്‍ പിന്തുണയറിയിക്കാന്‍ മന്ത്രി എസി മൊയ്തീനെത്തിയത് 

ഹനാന്റെ പഠനത്തിനും കച്ചവടത്തിനും ചികില്‍സയ്ക്കും ആവശ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രിയുടെ ഉറപ്പ്. ആറാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത് . തുടര്‍ന്ന് തമ്മനത്ത് തന്നെ മല്‍സ്യക്കച്ചവടം തുടരാനാണ് ഹനാന്റെ തീരുമാനം.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.