ട്രാന്‍സ്ജെന്‍ഡേഴ്സിന് തൊഴില്‍ ഉറപ്പാക്കാന്‍ പരിശീലനം

transgenderii
SHARE

ട്രാന്‍സ്ജെന്‍ഡേഴ്സിന് തൊഴില്‍ ഉറപ്പാക്കാന്‍ തൃശൂര്‍ രവിവര്‍മ മന്ദിരത്തില്‍ തൊഴില്‍പരിശീലന കോഴ്സുകള്‍ നടത്തി. പത്തു പേരുടെ ആദ്യ ബാച്ച് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. 

തൊഴില്‍ ഇല്ലാതെ കഷ്ടപ്പെടുന്ന ട്രാന്‍സ്ജെന്‍ഡേഴ്സിനെ സഹായിക്കാനാണ് ഈ പരിശീലന പരിപാടി. മലങ്കര മര്‍ത്തോമ സിറിയന്‍ പള്ളിയുടെ കീഴിലുള്ള രവിവര്‍മ മന്ദിരത്തിലായിരുന്നു പരിശീലനം. ബ്യൂട്ടിപാര്‍ലറുകളില്‍ ജോലി ചെയ്യാന്‍ ഇവരെ പ്രാപ്തരാക്കി. തൊഴില്‍ പരിശീലനത്തിന്റെ സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ബ്യൂട്ടിപാര്‍ലറുകളില്‍ ഇവര്‍ക്കിനി തൊഴിലെടുക്കാം. സ്വര്‍ണ പണി, ‍ഡ്രൈവിങ്, കംപ്യൂട്ടര്‍  ക്ലാസുകള്‍, കൃഷി തുടങ്ങിയ കോഴ്സുകളും പഠിപ്പിക്കുന്നുണ്ട്. തൊഴില്‍ ലഭിക്കാതെ ട്രാന്‍സ്ജെന്‍ഡേഴ്സ് കഷ്ടപ്പെടരുതെന്ന ലക്ഷ്യത്തിലാണ് ഇത്തരം കോഴ്സുകള്‍ ആവിഷ്ക്കരിച്ചത്. 

കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍, മലങ്കര മര്‍ത്തോമ സഭ മുംൈബ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, കെ.രാജന്‍ എം.എല്‍.എ. തുടങ്ങിയ നിരവധി പ്രമുഖര്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ സംബന്ധിച്ചു. 2014ല്‍ മുതല്‍ നവോദയ പദ്ധതിയിലൂടെ മര്‍ത്തോമസഭ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

MORE IN KERALA
SHOW MORE