സാങ്കേതികസര്‍വകലാശാല വിസി തിരഞ്ഞെടുപ്പിനെതിരെ ഗവര്‍ണര്‍ക്ക് പരാതി

technical-university-vc-t
SHARE

സാങ്കേതിക സര്‍വകലാശാല  വൈസ് ചാന്‍സലറെ കണ്ടെത്താനുള്ള നടപടികള്‍ ചട്ടവിരുദ്ധമായെന്ന് പരാതി . നിലവില്‍ വി.സിയുടെ ചാര്‍ജ് വഹിക്കുന്ന ഡോ. ലത ഉള്‍പ്പെടെ നാല്പേരാണ് വി.സി പദവിലഭിക്കാന്‍  അഭിമുഖ പരീക്ഷക്ക് എത്തുക. ഇന്ന് നടക്കേണ്ട അഭിമുഖം ശനിയാഴ്ചയിലേക്ക് മാറ്റി. സംസ്ഥാനത്ത് ആദ്യമായാണ് വിസി നിയമനത്തിന് അഭിമുഖ പരീക്ഷ നടക്കുന്നത്.  

ജനുവരിമുതല്‍സാങ്കേതിക സര്‍വകലാശാലക്ക് വൈസ്ചാന്‍സലറില്ല. വി.സിയെകണ്ടെത്താന്‍ ചീഫ് സെക്രട്ടറിയുടെ കീഴിലുള്ള സമിതിയാണ് 18 അപേക്ഷകരില്‍ നിന്ന് നാല്പേരെ അവസാന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇപ്പോള്‍ വിസിയുടെ പദവി വഹിക്കുന്ന ഡോ.ജെ.ലത, IHRD മുന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീജിത്ത്, എന്‍ജിനീയറിങ് അധ്യാപകനായ ഡോ.കെ. കൃഷ്ണകുമാര്‍, IITMK മുന്‍ഡയറക്ടര്‍ ഡോ.രാജശ്രീ എന്നിവരെയാണ് അഭിമുഖ പരീക്ഷയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ഇവരുടെ അഭിമുഖം നടത്താന്‍ നിയമിക്കപ്പെട്ട സമിതിയിലെ സര്‍വകലാശാലയുടെ പ്രതിനിധിയെ നിയമിച്ചത് , സാങ്കേതിക സര്‍വകലാശാലയുടെ ബോര്‍ഡ് ഒഫ് ഗവര്‍ണേഴ്സാണ്. ബോര്‍ഡ് ഒഫ് ഗവര്‍ണ്ണേഴ്സിന്റെ  അധ്യക്ഷപദവിയിലിരിക്കുന്നത് ഡോ.ജെ.ലതയും. അവര്‍ നിര്‍ദ്ദേശിച്ച അംഗംകൂടി ഉള്‍പ്പെടുന്ന സമിതിയാണ് ഡോ.ലതയുടെ അഭിമുഖപരീക്ഷ നടത്തുന്നതെന്നും അത് ചട്ടവിരുദ്ധമാണെന്നും ആരോപിച്ച് ഒരുകൂട്ടം അധ്യാപകര്‍ ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി. 

അപേക്ഷകരില്‍ചിലര്‍ക്ക് യുജിസി AICTE എന്നിവര്‍ നിഷ്കര്‍ഷിക്കുന്ന യോഗ്യതയില്ലെന്നുകാണിച്ച് കൊച്ചിസാങ്കേതിക സര്‍വകലാശാല അധ്യാപക സംഘടനയും ഗവര്‍ണ്ണരെ സമീപിച്ചിരിക്കുകയാണ്. അവസാന പട്ടികയിലുള്ളആര്‍ക്കും യുജിസി പറയുന്നത് അനുസരിച്ച് സര്‍വകലാശാലകളിലെ 10 വര്‍ഷത്തെ പ്രൊഫസര്‍ പദവി എന്ന യോഗ്യതയില്ല. ഉയര്‍ന്ന പ്രവര്‍ത്തന പരിചയമുള്ള  IIT കളില്‍നിന്നുള്ള അപേക്ഷകരെ ഒഴിവാക്കിയെന്നും പരാതിയുണ്ട്. വൈസ്ചാന്‍സലര്‍നിയമനം അഭിമുഖത്തിലൂടെയാകരുതെന്ന അഭിപ്രായവും അക്കാദമിക സമൂഹത്തില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. 

MORE IN KERALA
SHOW MORE