'വായമൂടെടാ പിസി....!’ ജോർജിനെതിരെ ചൂലെടുത്ത് സോഷ്യൽ മീഡിയ, വൈറല്‍ രോഷം

pc-troll
SHARE

കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരില്‍ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജിന് സോഷ്യൽ മീഡിയയുടെ വിമർശനം. കന്യാസ്ത്രീ പീഡിപ്പിക്കതടക്കമുള്ള സംഭവങ്ങളിൽ പിസി ജോർജ്ജിന്റെ പ്രതികരണം സ്ത്രീകളെ അധിക്ഷേപിക്കുന്നതാണ്. ഇതിനെതിരെയാണ് ഹാഷ്ടാഗ് വെച്ചുള്ള ക്യാമ്പയിൻ രൂപം കൊണ്ടിരിക്കുന്നത്. 

'വായമൂടെടാ പിസി' എന്ന ഹാഷ്ടാഗിലാണ് പൂഞ്ഞാർ എംഎൽഎയ്ക്കെതിരെ നിരവധിപേർ  രംഗത്തെത്തിയിരിക്കുന്നത്. സെല്ലോ ടേപ്പ് വച്ച് പിസിയുടെ വായ മൂടിക്കെട്ടിയ രീതിയിലുള്ള ചിത്രങ്ങളും ഇതിനൊപ്പം പങ്കുവയ്ക്കുന്നുണ്ട്.എന്തായാലും ഈ ക്യാമ്പയിന് നല്ല സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് പി സി ജോർജ്ജ് എംഎൽഎ നടത്തിയ പരാമർശം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ. ദേശീയ മാധ്യമങ്ങളിലടക്കം വളരെ മോശമായ ഭാഷയിലാണ് പി സി ജോർജ്ജ് കന്യാസ്ത്രീക്കെതിരെ പ്രതികരിച്ചത്. ഇവരുടെ കുടുംബത്തെ അവഹേളിക്കാനും എംഎൽഎ ശ്രമിച്ചു. 

നേരത്തെ കൊച്ചയിൽ നടി ആക്രമിക്കപ്പെട്ട കേസിലും പി കെ ശശി വിവാദത്തിലുമെല്ലാം സ്ത്രീകളെ മോശമായി പരാമർശിച്ചുകൊണ്ട് പിസി ജോർജ്ജ് സംസാരിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോൾ ഇങ്ങനെയൊരു ക്യാമ്പയിനുമായി സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.