എല്ലാം മുടന്തൻ ന്യായം; കേന്ദ്രം ജനങ്ങളെ മണ്ടൻമാരാക്കുന്നു; സോഷ്യൽ മീഡിയയിലും രോഷം

petrol-price-hike-social-media
SHARE

ഇന്ധനവിലവർധനക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു. ഇന്ന് മാത്രം പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് വർധിച്ചത്. വിലക്കയറ്റം പിടിച്ചുനിർത്താൻ നടപടിയെടുക്കാത്ത കേന്ദ്രസർക്കാരിനെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉയരുന്നത്. 

വിലക്കയറ്റം പിടിച്ചുനിർത്താതെ കേന്ദ്രസർക്കാർ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഇന്ത്യൻ ജനതയെ വിഡ്ഢികളാക്കുകയാണെന്നും ഇതിനെതിരെ തെരുവിലിറങ്ങണമെന്നും ആഹ്വാനമുണ്ട്. ഇന്ധനവില ഈ രീതിയില്‍ കുതിച്ചുയർന്നാൽ സൈക്കിളിനെയോ ഒട്ടകത്തെയോ ആശ്രയിക്കേണ്ടിവരുമെന്നും ഒരു വിഭാഗം പറയുന്നു. 

ബന്ദ് ഉത്തരേന്ത്യയില്‍ ശക്തം

ഇന്ധനവില വർധനയ്ക്കെതിരെ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള ഭാരത് ബന്ദ് ഉത്തരേന്ത്യയില്‍ ശക്തം. ഒഡീഷ, മധ്യപ്രദേശ്, ബിഹാര്‍ , മണിപ്പൂര്‍ , പഞ്ചാബ് എന്നിവടങ്ങളില്‍ ബന്ദ് ജനജീവിതത്തെ ബാധിച്ചു.

ഒഡീഷയിലും, ബിഹാറിലും മുംബൈയിലും സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. കേരളത്തില്‍ 12 മണിക്കൂര്‍ ഹര്‍ത്താലാചരിക്കുമ്പോള്‍ മറ്റിടങ്ങളില്‍ രാവിലെ ഒന്‍പതുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയാണ് ബന്ദ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധപ്രകടനം നടത്തുകയാണ്. രാഷ്ട്രപിതാവിന്റെ സ്മൃതിമന്ദിരത്തില്‍ പുഷ്പാര്‍ച്ചനടത്തിയ ശേഷമാണ് പ്രകടനം തുടങ്ങിയത്. 

സംസ്ഥാനത്ത്  കോണ്‍ഗ്രസിന്റേയും ഇടതുമുന്നണിയുേടയും പന്ത്രണ്ടു മണിക്കൂര്‍ ഹര്‍ത്താല്‍  പൂര്‍ണമാണ്. ഇന്ധനവില വര്‍ധനയ്‍ക്കെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത  ഭാരത് ബന്ദാണ് കേരളത്തില്‍ ഹര്‍ത്താലായി നടത്തുന്നത്.

വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പ്രളയബാധിത പ്രദേശങ്ങളിലെ സാധാരണജീവിതത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തടസമുണ്ടാക്കില്ലെന്ന്  നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. പെട്രോള്‍ ലീറ്ററിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് വര്‍ധിച്ചത്.  

ബന്ദില്ലാതെ ഇന്ധനവില

ഇന്ധനവില വര്‍ധനയ്‍ക്കെതിരെ ഭാരത് ബന്ദ് തുടരുന്നതിനിടെ പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. പെട്രോള്‍ ലീറ്ററിന് 24 പൈസയും ഡീസലിന് 23 പൈസയും വര്‍ധിച്ചു. കോണ്‍ഗ്രസിന്റേയും ഇടതുമുന്നണിയുേടയും പന്ത്രണ്ടു മണിക്കൂര്‍ ഹര്‍ത്താല്‍ തുടങ്ങി. ഇന്ധനവില വര്‍ധനയ്‍ക്കെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദാണ് തുടരുന്നത്. 

ഓരോ ദിവസവും റെക്കോർഡ് രേഖപ്പെടുത്തിയാണ് ഇന്ധനവില മുന്നേറുന്നത്. ഡോളർ കരുത്താർജിച്ചതും ഒപെക് രാജ്യങ്ങൾ ഉത്പാദനം കൂട്ടാതിരുന്നതുമാണ് കാരണമെന്ന് വിശദീകരിക്കുന്ന കേന്ദ്രസർക്കാർ വില പിടിച്ചുനിർത്താനുള്ള നടപടികൾക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. 

രാജ്യത്തെ മിക്ക നഗരങ്ങളിലും ഏറ്റവും ഉയർന്ന ഇന്ധനവിലയാണ് ഇപ്പോഴത്തേത്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.