ചെന്നിത്തലയുടെ മകൻ രോഹിത്തിന് വിവാഹനിശ്ചയം; ശ്രീജ വധു; ചിത്രങ്ങൾ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത്തിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. കൊച്ചിയിലെ അവന്യൂ സെന്‍ററിലാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. വ്യവസായിയായ ഭാസിയുടെയും ജയലക്ഷ്മിയുടെയും മകളാണ് ശ്രീജ ഭാസിയുമായാണ് രോഹിത്തിന്‍റെ നിശ്ചയം നടന്നത്. രോഹിത്ത് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടറാണ്. ശ്രീജ അമേരിക്കയില്‍ ഡോക്ടാറായി പ്രാക്ടീസ് ചെയ്യുന്നു. 

ഇന്ധന വില വര്‍ധനവിനെതിരെയുള്ള ഭാരത് ബന്ദ് തുടരുമ്പോളായിരുന്നു ചടങ്ങ്. നിശ്ചയം മുൻപേ തീരുമാനിച്ചിരുന്നതുകൊണ്ടാണ് മാറ്റി വയ്ക്കാതിരുന്നതെന്ന്  രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 

കൊച്ചിയില്‍ കാളവണ്ടിയില്‍ യാത്ര ചെയ്തുള്ള വേറിട്ട പ്രതിഷേധത്തിന് ഒടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍റെ സ്കൂട്ടറിലാണ്  അദ്ദേഹം വിവാഹ നിശ്ചയ വേദിയിലെത്തിയത്.  അതിഥികൾ കാറിലെത്തിയപ്പോൾ സ്കൂട്ടറിൽ എത്തിയ വരന്റെ പിതാവിനെ കണ്ട് ബന്ധുക്കള്‍ അമ്പരന്നു.