'എങ്കിൽ എന്നോട് പറ'....എലിപ്പനിക്കെതിരെ ട്രോളി മോഹന്‍ലാലും

mohanlal-troll
SHARE

എങ്കിൽ എന്നോടു പറ ഐ ലവ്യൂന്ന്... വന്ദനത്തില്‍ ഉണ്ണി ഗാഥയോട് പറഞ്ഞ ഡയലോഗാണ്. അന്ന് ഗിരിജ ഷെട്ടാറിനോടു പറഞ്ഞ അതേ ഭാവത്തോടെ ഇന്ന് മോഹന്‍ലാല്‍ ജനങ്ങളോടു പറയുന്നു, എങ്കില്‍ എന്നോടു പറ ഡോക്സിസൈക്ളിന്‍ കഴിച്ചൂന്ന്.....ഡയലോഗ് പുതുക്കിപ്പറഞ്ഞത് എലിപ്പനിക്കെതിരെ പോരാടാനാണെന്നു മാത്രം.  പ്രശസ്തമായ ആ പ്രണയരംഗത്തിലെ ഡയലോഗ് ഉപയോഗിച്ച് എലിപ്പനി ബോധവത്കരണത്തിനായി ട്രൊളൊരുക്കിയത് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസാണ്. 

സ്വന്തം ഫേസ്ബുക്ക് പേജില്‍ ട്രോള്‍ ഷെയര്‍ ചെയ്ത് മോഹന്‍ലാലും ബോധവത്കരണ ശ്രമങ്ങളില്‍ പങ്കാളിയായി. ഒരുപേക്ഷേ ഇതാദ്യമായിട്ടായിരിക്കും മോഹൻലാൽ ഫേസ്ബുക്കിലൂടെ ഒരു ട്രോൾ ഷെയർ ചെയ്യുന്നത്. 48 ലക്ഷത്തിനു മേൽ ഫേസ്ബുക്ക് ലൈക്കുകളാണു മോഹൻലാലിന്റെ പേജിലുള്ളത്. ആയിരക്കണക്കിന് ആരാധകരാണ്  ട്രോൾ ഷെയർ ചെയ്യുന്നത്. എലിപ്പനി ബോധവത്കരണത്തിനായി തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്തിറക്കിയ ട്രോളുകൾ മുമ്പും ഏറെ ശ്രദ്ധനേടിയിരുന്നു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.