‘ഇങ്ങോട്ട് ഉപദേശം വേണ്ട’; പാര്‍ട്ടിയെ തിരിഞ്ഞുകൊത്തി ശശിയുടെ ‘ചാരിത്ര്യ’പ്രസംഗം: വിഡിയോ

p-k-sasi-speech
SHARE

‘അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. കല്യാണം കഴിച്ചിട്ടില്ലാത്ത പെൺകുട്ടി 10 പെറ്റ തള്ളയോട് പ്രസവവേദനയെക്കുറിച്ചു സംസാരിക്കുന്നതിനെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. എന്തായാലും സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ചും അവരെ ബഹുമാനിക്കേണ്ടതിനെപ്പറ്റിയും അഭിപ്രായം പറയാൻ കോൺഗ്രസുകാർക്ക് ഇപ്പോഴെങ്കിലും തോന്നിയതിൽ സന്തോഷം.’ ഒരു വർഷം മുൻപ് നിയമസഭയിൽ നടത്തിയ  തീപ്പൊരി പ്രസംഗത്തില്‍ പി.കെ.ശശി എംഎൽഎയുടെ വാക്കുകളാണിത്. ഒരു ബൂമറാങ് പോലെ ശശിയെയും പാർട്ടിയെും തിരിച്ചടിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ ഈ പ്രസംഗം. 

അന്ന് പറഞ്ഞതൊന്നും ഒാർമയില്ലേ സഖാവേ.. എന്ന തലക്കെട്ടോടെ  സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ് ഇൗ വിഡിയോ. ഒരു വർഷം മുൻപ് നിമയമസഭയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ലൈംഗികാപോരണം നിരത്തുന്ന സിപിഎം എംഎൽഎ പി.കെ.ശശിയുടെ പ്രസംഗവിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പീഡനക്കേസുകളിൽ ഉൾ‌പ്പെട്ടവർ ചാരിത്ര്യപ്രസംഗം നടത്തുന്നുവെന്നായിരുന്നു ശശിയുടെ അന്നത്തെ പരിഹാസം. ശശിക്കെതിരെ ലൈംഗികാരോപണം ഉയർന്നതോടെ, അതേ ചോദ്യം ശശിയോടു തന്നെ ഉന്നയിച്ചുകൊണ്ടാണ് അന്നത്തെ പ്രസംഗത്തിന്റെ വിഡിയോ ഫെയ്സ്ബുക്കിലും വാട്സാപ്പിലും വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്.

2017 മേയ് അഞ്ചിന് ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെ പി.കെ ശശി സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലനായത്. അന്ന് പ്രതിപക്ഷത്തെ പല്ലും നഖവും വാക്കും കൊണ്ട് പരിഹസിച്ച ശശിയെ കൃത്യം ഒരു വർഷത്തിനിടിയിൽ കാത്തിരുന്നത് പീഡനാരോപണം.അന്നു ശ്രദ്ധകിട്ടാതെ പോയ ഇൗ പ്രസംഗം ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായിരിക്കുകയാണ്.  

പി.കെ.ശശിയുടെ പ്രസംഗം ഇങ്ങനെ

‘അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. കല്യാണം കഴിച്ചിട്ടില്ലാത്ത പെൺകുട്ടി 10 പെറ്റ തള്ളയോട് പ്രസവവേദനയെക്കുറിച്ചു സംസാരിക്കുന്നതിനെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. എന്തായാലും സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ചും അവരെ ബഹുമാനിക്കേണ്ടതിനെപ്പറ്റിയും അഭിപ്രായം പറയാൻ കോൺഗ്രസുകാർക്ക് ഇപ്പോഴെങ്കിലും തോന്നിയതിൽ സന്തോഷം. 

ആരുടെയും പേരു പറയുന്നില്ല. കൊല്ലത്തു നിന്നു സേവാദൾ വൊളന്റിയറെ മഞ്ചേരിയിൽ കൊണ്ടുവന്നു ദിവസങ്ങളോളം പാതിരാത്രി യോഗാസനം പഠിപ്പിച്ച മഹാനായ നേതാവിന്റെ പാർട്ടിയല്ലേ! അവർ സ്ത്രീത്വത്തെപ്പറ്റി പറയുമ്പോൾ കേൾക്കാൻ നല്ല സുഖമാണ്. സ്വന്തം പാർട്ടി ഓഫിസിലെ തൂപ്പുകാരിയായ സ്ത്രീയെ ഉപയോഗം കഴിഞ്ഞതിനു ശേഷം വെട്ടിനുറുക്കി കുളത്തിലിട്ടു കൊന്ന നേതാക്കൻമാരുടെ പാർട്ടിയല്ലേ. 

വള്ളംകളി ഉദ്ഘാടനത്തിനെത്തിയ സിനിമാനടിയുടെ ശരീരഭാഗങ്ങളിലാകെ കയ്യടയാളം പതിപ്പിച്ച, മഹാൻമാരിൽ മഹാൻമാരുടേതല്ലേ നിങ്ങളുടെ പാർട്ടി. അവരാണു സ്ത്രീത്വത്തെപ്പറ്റി പഠിപ്പിക്കാൻ നടക്കുന്നത്. ഒരു സാരോപദേശവും ഇങ്ങോട്ടു വേണ്ട. ശരിയും തെറ്റും ഞങ്ങൾക്ക് അറിയാം

MORE IN KERALA
SHOW MORE