കണക്കുകളും പറയുന്നു; ഇവർ പ്രളയ കേരളത്തിന്റെ രക്ഷകർ

flood-rescue-1
SHARE

പ്രളയദുരന്തത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചെടുക്കുന്നതില്‍ മല്‍സ്യതൊഴിലാളികള്‍ക്കുള്ള പങ്കിനെ പ്രശംസിച്ചു തീര്‍ന്നിട്ടില്ല മലയാളി. എന്നാല്‍ അവരുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ യഥാർഥ വലിപ്പം മനസിലാക്കി തരുന്നതായിരുന്നു  കേരള  ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കണക്കുകള്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 65,000 പേരെയാണ് ഇന്ത്യയുടെ ‘രണ്ടാം നാവികസേന’ രക്ഷിച്ചെടുത്തത്. 

പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ പത്തനംതിട്ട ജില്ലയില്‍ കുടുങ്ങികിടന്നവരില്‍ എഴുപത് ശതമാനം പേരെയും രക്ഷിച്ചെടുത്തത് പ്രതികൂല കാലാവസ്ഥയിലും ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കടലിന്റെ മക്കളായിരുന്നു. ദുരന്തത്തില്‍ പെട്ടവരെ രക്ഷിച്ചെടുക്കാന്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ യാതൊരു മടിയും കൂടാതെ പാഞ്ഞെത്തിയ ഇവരുെട 669 ഓളം ബോട്ടുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ട സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നുവെന്ന് മേഴ്സികുട്ടിയമ്മ പറഞ്ഞു. 

കടലിലേക്ക് മല്‍സ്യബന്ധനത്തിനു പോയ ബോട്ടുകള്‍ പോലും വാര്‍ത്തയറിഞ്ഞ്  രക്ഷാപ്രവര്‍ത്തനത്തിനായി തിരികെ വന്നു. സ്വന്തം വീട് പട്ടിണിയാകുമെന്നറിഞ്ഞിട്ടും തൊഴില്‍ മാറ്റിവച്ച് മുങ്ങിയ നാടിനെ പൊക്കിയെടുത്ത മല്‍സ്യതൊഴിലാളികളുെട മനസിന് കേരളം എന്നും നന്ദിയുള്ളവരായിരിക്കുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ കൊച്ചിയില്‍ പറഞ്ഞു.

MORE IN KERALA
SHOW MORE