കേരളത്തിനായ് ഗ്ലാസ് തുടച്ചുകൊടുത്ത് തമിഴ്നാട്; ബക്കറ്റ് പിരിവും; വിഡിയോ

flood-tamilnadu-help
SHARE

കേരളത്തിന് സഹായഹസ്തവുമായി ഡിവൈഎഫ്ഐ തമിഴ്നാട് സംസ്ഥാന കമ്മിറ്റി. ബക്കറ്റുമായി റോഡുകളിൽ ഇറങ്ങിയും കാറുകളുടെ ഗ്ലാസുകൾ തുടച്ചുകൊടുത്തുമാണ് ഇവർ ഫണ്ട് കണ്ടെത്തുന്നത്. 

പ്ലക്കാർഡുമായാണ് ഇവർ റോഡിലിറങ്ങിയിരിക്കുന്നത്. കേരളത്തെ സഹായിക്കാൻ കഴിഞ്ഞ ദിവസം മുതൽ തന്നെ ഇവർ ശ്രമം തുടങ്ങിയിരുന്നു. നിരവധി ലോറികളില്‍ ഭക്ഷ്യവസ്തുക്കളും മറ്റും തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തിക്കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന 500 കോടി കടന്നു. ബുധനാഴ്ച രാത്രി ഏഴ് മണി വരെയുള്ള കണക്കാണിത്. ഇതിൽ 142 കോടിരൂപ സിഎംഡിആർഎഫ് പേമെന്റ് ഗേറ്റ്‌വേയിലെ ബാങ്കുകളും യുപിഐകളും വഴിയും പേറ്റിഎം വഴിയും ഓൺലൈൻ സംഭാവനയായി വന്നതാണ്. 

ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സിഎംഡിആർഎഫ് അക്കൗണ്ടിൽ നിക്ഷേപമായി 329 കോടി രൂപയും ബുധനാഴ്ച ഓഫിസിൽ ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 68 കോടിയും ലഭിച്ചിട്ടുണ്ട്.

donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് ഓൺലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. സൗത്ത് ഇന്ത്യൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഫെഡറൽ ബാങ്ക്, എയർടെൽ, ഐസിഐസിഐ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, എന്നീ ബാങ്ക് ഗേറ്റ്‌വേകൾ വഴി പണം നൽകാം.

പേറ്റിഎം, പേയൂ, ഭീം, എസ്ബിഐ തുടങ്ങിയവയുടെ യുപിഐകളും ക്യുആർ കോഡുകൾ ഉപയോഗിച്ചും പണമടയ്ക്കാം. ഇതുവരെ 3.3 ലക്ഷം പേർ ഓൺലൈനായി സംഭാവന നല്കി.

പ്രമുഖരടക്കം ഇന്ത്യക്കകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് കേരളത്തിന് സഹായഹസ്തവുമായെത്തുന്നത്. 

MORE IN KERALA
SHOW MORE