ഭക്ഷണവും വീടുമില്ല; കേരളത്തെ സഹായിക്കണം; അഭ്യർഥിച്ച് ഹർദീക്; വിഡിയോ

hardik-pandya-live
SHARE

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ കേരളത്തിനായി സഹായമഭ്യർഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദീക് പാണ്ഡ്യ. കേരളത്തിലെ സഹോദരങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്നും താരം ഫെയ്സ്ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടു.

''നമുക്കെല്ലാവർക്കും അറിയാം, കേരളത്തിലുള്ളവർ ദുരിതത്തിലാണ്. അവരെ സഹായിക്കണം. ഭക്ഷണവും വീടുമുൾപ്പെടെ എല്ലാം നഷ്ടപ്പെട്ട് കഴിയുകയാണ് അവർ. എന്നെക്കൊണ്ട് പറ്റുന്നതുപോലെ ഞാൻ ചെയ്തിട്ടുണ്ട്. എല്ലാവരും, അവരവർക്ക് കഴിയുന്നതുപോലെ സഹായങ്ങൾ ചെയ്യണം'', ഹർദീക് പറഞ്ഞു.

നേരത്തെ ബോളിവുഡ് താരങ്ങളുൾപ്പെടെ കേരളത്തിനായി കൈകോർക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 

കനത്ത മഴയിലും മഴക്കെടുതിയിലും സംസ്ഥാനത്ത് കഴിഞ്ഞ 17 ദിവസത്തിനിടെ മരിച്ചത് 166 പേര്‍. കഴിഞ്ഞ മൂന്നുദിവസത്തിടെ മാത്രം 120 പേര്‍ മരിച്ചു. ഇന്നുമാത്രം 14 ജീവനുകള്‍ പൊലിഞ്ഞു. പത്തനംതിട്ട  സീതത്തോട്  ഉരുൾ പൊട്ടലില്‍  കാണാതായ മുണ്ടൻപാറ പാട്ടാളത്തറയിൽ പ്രമോദിന്റെ മൃതദേഹം കണ്ടെത്തി.

നെന്മാറയിലും തിരുവിഴാംകുന്നിലും കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊച്ചിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ സുതാലയത്തില്‍ അശോഖന്‍ മരിച്ചു. ചങ്ങാടം മറിഞ്ഞാണ് അപകടം. തൃശൂരില്‍ ഇന്ന് നാലുപേര്‍ മരിച്ചു. ചാലക്കുടിയില്‍ മരംവീണ് രണ്ട് സ്ത്രീകള്‍ മരിച്ചു. കൊടുങ്ങല്ലൂരിലും ആലവയിലും  ഗോതുരുത്തിലും  വരന്തരപ്പിള്ളിയിലും ഓരോ മുങ്ങി മരണങ്ങളും ഇന്ന് നടന്നു.

MORE IN KERALA
SHOW MORE