കരഞ്ഞെത്തിയ ഡോക്ടര്‍ ചിരിച്ച് വീണ്ടും ലൈവില്‍; മകളെ രക്ഷപ്പെടുത്തി, വിഡിയോ

doctor-rescue-facebook
SHARE

പ്രളയക്കെടുതിയിൽ കുടുങ്ങിപ്പോയ പത്തനംതിട്ട ആറന്മുളയിലെ കുടുംബത്തെ രക്ഷപെടുത്തി. മകളടക്കമുള്ള കുടുംബത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡോ. നീതു കൃഷ്ണൻ ഫെയ്സ്ബുക്ക് ലൈവിലെത്തിയിരുന്നു. മകളും കുടുംബവും സുരക്ഷിതരാണെന്ന് വ്യക്തമാക്കി നീതു വീണ്ടും രംഗത്തെത്തി. 

ആറന്മുളയിലുള്ള വീട്ടിൽ കുടുംബം ഒറ്റപ്പെട്ടുപോയിരുന്നു. കഴിഞ്ഞ ദിവസം ലൈവിൽ വന്നെങ്കിലും ഇതുവരെ രക്ഷാപ്രവർത്തനത്തിന് ആരും എത്താത്തതിനാൽ കരഞ്ഞുകൊണ്ടാണ് നീതു ലൈവിൽ വന്നത്. ലൊക്കേഷൻ ഉൾപ്പെടെ നീതു പങ്കുവെച്ചിരുന്നു. 

പമ്പയാര്‍ കര കവിഞ്ഞതോടെ പത്തനംതിട്ടയില്‍ അപ്രതീക്ഷിതമായി വെള്ളത്തിനടിയിലായി. പമ്പയുടെ തീരത്ത് വീടുകളിൽ കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നു. വീടുകളെല്ലാം മുങ്ങി. പത്തനംതിട്ടയില്‍ സൈന്യം ബോട്ടിലെത്തിയാണ് ജനങ്ങളെ സാഹസികമായി രക്ഷിക്കുന്നത്. ഇനിയും ഒട്ടേറെപ്പേര്‍ റാന്നിയിലും മറ്റുമായി കുടുങ്ങിക്കിടപ്പുണ്ട്. എല്ലായിടത്തും വൈദ്യുതിബന്ധം വിച്േഛദിച്ചതും ജനങ്ങളെ ദുരിത്തിലാഴ്ത്തി.

എറണാകുളം, പത്തനംതിട്ട,തൃശൂര്‍,പാലക്കാട്,മലപ്പുറം,ഇടുക്കി ജില്ലകളില്‍ സ്ഥിതി ഗുരുതരം. കോഴിക്കോട് നഗരവും വെള്ളത്തിലാണ്. പറവൂര്‍ മാഞ്ഞാലി എസ്എന്‍ മെഡിക്കല്‍ കോളജില്‍ 300 കുട്ടികള്‍ കുടുങ്ങി. മാരാമണ്‍ ചെട്ടിമുക്ക് മറുകര പാലത്ത് ഇരുനിലവീടുകളും മുങ്ങുന്ന നിലയിലാണ്.  മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ 400പേര്‍  കുടുങ്ങിക്കിടക്കുന്നു.

സംസ്ഥാനത്തെ വന്‍ദുരത്തിലാഴ്ത്തി പ്രളയവും ഉരുള്‍പൊട്ടലും കനത്തമഴയും തുടരുന്നു. പ്രളയക്കെടുതിയില്‍  ഇന്നലെയും ഇന്നുമായി മരണം 61 ആയി. എറണാകുളം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ സ്ഥിതി ഗുരുതരമാണ്. ഭൂതത്താന്‍ കെട്ട്, പെരിങ്ങല്‍ക്കുത്ത് ഡാം കവിഞ്ഞൊഴുകുന്നു. ആലുവ, ചാലക്കുടി, ആറന്മുള, റാന്നി,തൃശൂര്‍, കോഴിക്കോട്, മൂവാറ്റുപുഴ, പാലാ പട്ടണങ്ങള്‍ മുങ്ങി. തൃശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടി തൃശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടലില്‍ അഞ്ചു പേര്‍ മരിച്ചു‌.

MORE IN KERALA
SHOW MORE