നെഹ്റു ട്രോഫി ജലോല്‍സവം ഈ മാസം തന്നെയെന്ന് തോമസ് ഐസക്

thomas-issac-t
SHARE

നെഹ്റു ട്രോഫി ജലോല്‍സവം ഈ മാസം തന്നെ നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. പുതിയ തീയതി രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. അതേ സമയം മല്‍സരം നീണ്ടു പോകുന്നത് ക്ലബുകള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു.

കഴിഞ്ഞ ശനിയാഴ്ച്ച ആലപ്പുഴ പുന്നമട കായലില്‍ നടക്കേണ്ടിയിരുന്ന നെഹ്റു ട്രോഫി ജലോല്‍സവം വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്.  ഈമാസം പതിനെട്ടാം തീയതിക്കും ഇരുപത്തിയൊന്നിനുമിടയ്ക്ക് മല്‍സര വള്ളംക്കളി നടത്താനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. വിശിഷ്ടാതിഥിയായ ക്രിക്കറ്റ്താരം സച്ചിനുമായി സംസാരിച്ച ശേഷം തീയതി രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

പുളിങ്കുന്ന് ഒഴികേയുള്ള കേരള ബോട്ട് റേസ് ലീഗിലെ മറ്റ് മല്‍സരങ്ങള്‍ മാറ്റമില്ലാതെ നടക്കും. എന്നാല്‍ നെഹ്റുട്രോഫി മല്‍സരം മാറ്റിവെച്ചത് ക്ലബുകള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിയിരിക്കുന്നത്.

MORE IN KERALA
SHOW MORE