പ്രളയനടുവിലെ ആ പാലത്തിലൂടെ കുഞ്ഞിനെയുമായി ഓടി, സല്യൂട്ട്, വിഡിയോ

save-child-dam
SHARE

ദൃശ്യങ്ങള്‍: ബിനീഷ് പുന്നപ്ര

ചെറുതോണിയില്‍ അപ്രതീക്ഷിതമായിരുന്നു ആ കുത്തൊഴുക്ക്. ഇടുക്കി ചെറുതോണി ഡാമിന്‍റെ നാലാം ഷട്ടറും തുറന്നതിന് പിന്നാലെ അസാധാരണമായ കുത്തൊഴുക്ക്. ബസ് സ്റ്റോപ്പിന്‍റെ ഒരു ഭാഗം ഒഴുകിപ്പോയി. ഒപ്പം മരങ്ങളും കടപുഴകി ചെറുതോണി പാലത്തില്‍ ചെന്നുതട്ടിനിന്നു. അക്കരെയിക്കരെ പോകാന്‍ ആളുകള്‍ പേടിക്കുന്ന സാഹചര്യം. അപ്പോഴാണ് ഫയര്‍ഫോഴ്സിലെയും ദുരന്തനിവാരണ സേനയിലെയും ചിലര്‍ ഇളകിമറിയുന്ന ജലത്തിന് നടുവിലെ ആ പാലത്തിലൂടെ ഓടുന്നത് കണ്ണില്‍പ്പെട്ടത്. 

മുന്നിലോടുന്ന പൊലീസുകാരന്‍റെ കയ്യില്‍ ഒരു കുട്ടിയും. അകലെ ഒരു കെട്ടിടത്തില്‍ നിന്ന ഞങ്ങള്‍ക്ക് വ്യക്തമായി ആ കാഴ്ച പകര്‍ത്താനായില്ല. രോഗം മൂര്‍ച്ഛിച്ച ഒരു കുട്ടിയെ ആശുപത്രിയിലെത്തിക്കാനായിരുന്നു ആ ധീരതയെന്ന് ചെറുതോണിക്കാര്‍ പിന്നീട് പറഞ്ഞറിഞ്ഞു. ഏതായായായും പ്രളയഭൂമിയിലെ ആ ധീരതയ്ക്ക്, ഊഷ്മളക്കാഴ്ചയ്ക്ക് സല്യൂട്ട്. വിഡിയോ ദൃശ്യങ്ങള്‍ കാണാം. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.