ഭരണനിർവഹണത്തിൽ കേരളം വീണ്ടും ഒന്നാമത്; ദക്ഷിണേന്ത്യക്ക് നേട്ടം

kerala-number-one
SHARE

ഭരണനിർവഹണത്തിൽ മുന്നിൽനിൽക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്ത്. തുടർച്ചയായ മൂന്നാം തവണയാണ് കേരളം ഒന്നാമതെത്തുന്നത്. ബെംഗളുരു ആസ്ഥാനമായുള്ള പബ്ലിക് അഫയേഴ്സ് സെന്ററാണ് കണക്കുകൾ പുറത്തുവിട്ടത്. 

തമിഴ്നാട്, തെലങ്കാന, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിൽ. രാജ്യത്തെ ഭരണപാർട്ടിയായ ബിജെപിയെയും മുന്നണിയായ എൻഡിഎയേയും അകറ്റി നിർത്തുന്നതാണ് ഈ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നതാണ് ശ്രദ്ധേയമായ കാര്യം. 

ഗുജറാത്ത് അഞ്ചാം സ്ഥാനത്തുണ്ട്.  മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നിവരാണ് ഭരണനിർവഹണത്തിൽ ഏറ്റവും പിന്നിൽ. കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ നൽകുന്നതിലും കേരളം തന്നെയാണ് മുന്നിൽ. 

രണ്ടുകോടിയിൽ താഴെയുള്ള സംസ്ഥാനങ്ങളിൽ ഹിമാചൽ പ്രദേശാണ് മുന്നിൽ. ഗോവ, മിസോറാം, സിക്കിം, ത്രിപുര എന്നിവർ തൊട്ടുപിന്നിൽ. 

സാമൂഹിക, സാമ്പത്തിക ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി, സർക്കാർ രേഖകളുടെ സഹായത്തോടെയാണ് പട്ടിക തയ്യാറാക്കിയത്. 30 പ്രധാന വിഷയങ്ങളാണ് പട്ടിക തയ്യാറാക്കാനായി തിരഞ്ഞെടുത്തത്. നൂറോളം സൂചകങ്ങളും പഠിച്ചു. ജനസംഖ്യാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ ചെറുതും വലുതുമായി വേർതിരിച്ചാണ് പഠനം നടത്തിയത്. പലവിധ പഠനങ്ങളിലൂടെ ഭരണം മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങളെ സഹായിക്കുകയാണ് പബ്ലിക് അഫയേഴ്സ് സെന്ററിന്റെ ലക്ഷ്യം. 

MORE IN KERALA
SHOW MORE