സാമൂഹ്യസുരക്ഷാ പദ്ധതിയിലെ അംഗത്വം, അനർഹരെ ഒഴിവാക്കി ധനവകുപ്പിൻറെ ഉത്തരവ്

finance
SHARE

1200 ചതുരശ്ര അടിയില്‍ കൂടുതല്‍ വലിപ്പമുള്ള വീടുള്ളവരേയും  ആയിരം സി.സി.യില്‍ കൂടുതല്‍ എന്‍ജിനുള്ള വാഹനം ഉപയോഗിക്കുന്നവരെയും സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കി ധനവകുപ്പിന്റെ ഉത്തരവ്.  പുതിയ അപേക്ഷരെ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന്  ഒഴിവാക്കുന്നത് പഞ്ചായത്ത് –നഗരസഭ കൗണ്‍സിലിന്റെ അനുമതിയോടെ വേണമെന്ന് പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടറും സര്‍ക്കുലര്‍ ഇറക്കി 

42.14 ലക്ഷം പേര്‍ സാമൂഹ്യസുരക്ഷപെന്‍ഷന്‍ വാങ്ങിക്കുന്നതില്‍ അനര്‍ഹരേ ഒഴിവാക്കുന്നതിനാണ് ധനവകുപ്പിന്റെ നടപടി. 1200 ചതുരശ്ര അടിയില്‍ കൂടുതല്‍ വലിപ്പമുള്ള വീടുകളില്‍ താമസിക്കുന്നവരേ ഒഴിവാക്കാനുള്ള തീരുമാനം ലക്ഷക്കണക്കിനാളുകളേ ബാധിക്കും. ടാക്സി അല്ലാതേ ആയിരം സി.സിയില്‍ കൂടുതലുള്ള വാഹനം സ്വന്തമായുള്ളവര്‍ക്കും സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ഇനി മുതല്‍ കിട്ടില്ല. അംഗപരിമിത പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക്  സാമൂഹ്യസുരക്ഷ പെന്‍ഷന് അര്‍ഹതയുണ്ട്. ഇവര്‍ക്കും ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും  ഇ.പി.എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും 600 രൂപ  സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ലഭിക്കും. 

നിലവിവുള്ള 3.4 ലക്ഷം പെൻഷൻ അപേക്ഷകൾ ഉടൻ പരിഗണിക്കും. അർഹതാ വ്യവസ്ഥകൾ കർശനമായി പാലിക്കാൻ തദ്ദേശസ്ഥാപനങ്ങളോടു നിർദേശിക്കും. അപേക്ഷകള്‍ സൂക്ഷമമായി പരിശോധിക്കാതേ അനര്‍ഹമായി പെന്‍ഷന്‍ അനുവദിച്ചാല്‍ അതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ബാധ്യത്ഥരായിരിക്കുമെന്നും ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്

MORE IN KERALA
SHOW MORE