തോരാമഴയിൽ മലിന ജലത്തിലെ പാത്രം കഴുകൽ വൈറൽ; ആലപ്പുഴയിലെ ഹോട്ടലിന് പൂട്ട്

alapuzha-hotel
SHARE

ഹോട്ടൽ ജീവനക്കാർ മലിന ജലത്തിൽ പാത്രം കഴുകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ  വൈറലായതോടെ ആലപ്പുഴയിലെ ഹോട്ടലിന് ആരോഗ്യ വകുപ്പ് പൂട്ടിട്ടു.ആലപ്പുഴയിലെ ശ്രീജയാസ് ഹോട്ടലാണ് നഗരസഭാ ആരോഗ്യവിഭാഗം പൂട്ടിച്ചത്. മഴ തോരാതെ വന്നതോടെയാണ് ഹോട്ടൽ ജീവനക്കാർ എളുപ്പവഴി തേടിയത്. മഴവെളളം ഹോട്ടലിലേയ്ക്കും കയറിയതോടെ പിന്നെ മലിനജലത്തിലായി പാത്രം കഴുകൽ.

ഹോട്ടലിന്റെ അടുക്കളയോട് ചേര്‍ന്നുള്ള വെള്ളക്കെട്ടില്‍ പാത്രങ്ങള്‍ കഴുകിയെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ആരോ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ജോലിക്കാരന്‍ കാണിച്ച പ്രവൃത്തിക്ക് ഹോട്ടലുടമ ക്ഷമ ചോദിച്ചെങ്കിലും നടപടിയെടുക്കുന്നതിൽ നിന്ന് അധികൃതർ പിന്മാറിയില്ല.

MORE IN KERALA
SHOW MORE