ബസ് ഹാൻഡ് ബ്രേക്കിട്ടു നിർത്തിയ ശേഷം ഡൈവർ കുഴഞ്ഞു വീണു മരിച്ചു

madhu-driver
SHARE

ബസ് ഓടിച്ചുകൊണ്ടിരിക്കെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ ഡ്രൈവർ മരിച്ചു. ബസ് ഹാൻഡ് ബ്രേക്കിട്ടു അപായം ഒഴിവാക്കിയതിനു ശേഷം ഉടൻ തന്നെ ഡ്രൈവർ കുഴഞ്ഞു വീണു. ബസ് ഓടിക്കുന്നതിനിടെ തളർച്ച അനുഭവപ്പെട്ട ഡ്രൈവർ വണ്ടി ഹാൻ‍‍ഡ് ബ്രേക്ക് ഇട്ടുനിർത്തി ഉടൻ വീഴുകയായിരുന്നു.സഹപ്രവർത്തകരും ബസിലെ യാത്രക്കാരും ചേർന്ന് അടുത്തുള്ള കടത്തിണ്ണയിലേക്കു കിടത്തിയ ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കോട്ടയത്തുനിന്നു പെരിക്കല്ലൂരിലേക്കു വരികയായിരുന്ന സോണിയ ബസിന്റെ ഡ്രൈവർ കോട്ടയം കളത്തിപ്പടി സ്വദേശി കാർത്തികപ്പള്ളി മധു(48) ആണു മരിച്ചത്. ഇന്നലെ പുലർച്ചെ മലപ്പുറം കോട്ടയ്ക്കലിനു സമീപം പുത്തനത്താണിയിലാണു സംഭവം.സംസ്കാരം ഇന്നു രാവിലെ 11ന് കോട്ടയം സ്വർഗീയവിരുന്ന് സെമിത്തേരിയിൽ നടന്നു . ഭാര്യ: ഷേർളി, മക്കൾ: ജിക്കുമോൻ, എഡു. 

MORE IN KERALA
SHOW MORE