സംസ്ഥാന വ്യവസായ വാണിജ്യ നയം പ്രഖ്യാപച്ചു

trade-policy-t
SHARE

സംസ്ഥാന വ്യവസായ വാണിജ്യ നയത്തിന്റെ ഭാഗമായി സ്വകാര്യ വ്യവസായ പാര്‍ക്കുകളുടെ വികസനത്തിന് സൗകര്യമൊരുക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സംരഭകര്‍ക്ക് ആവശ്യമായ അനുമതികള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പു നല്കി.  

വ്യവസായ വളര്‍ച്ചയിലൂടെ കൂടതല്‍ തൊഴിലവസരത്തിന് ഊന്നല്‍ നല്കുന്നതാണ് സര്‍ക്കാരിന്റ വ്യവസായ വാണിജ്യ നയം. നഗരങ്ങളില്‍ കുറഞ്ഞത് പതിനഞ്ച് ഏക്കറും ഗ്രാമപ്രദേശങ്ങളില്‍ ഇരുപത്തഞ്ച് ഏക്കറുമുള്ള വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കാനാണ് വ്യവസായ വകുപ്പ് അവസരമൊരുക്കുന്നത്. 

നിലവിലുള്ള വ്യയവസായ പാര്‍ക്കുകളിലെ ഭൂമി അലോട്മെന്റ്, കൈമാറ്റം എന്നിവയ്ക്ക് പുതിയ ചട്ടങ്ങള്‍ കൊണ്ടുവരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം കൂടി പരിഗണിച്ച് ജീവനക്കാരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും. മാലിന്യ സംസ്കരണ പ്ളാന്റുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക്  സബ്സിഡി അനുവദിക്കും. ചെറുകിട വ്യാപാര മേഖലയുടെ പ്രോത്സാഹനത്തിന് വാണിജ്യ മിഷന്‍, കൊച്ചിയില്‍ 100 ഏക്കര്‍ സ്ഥലത്ത് ലോജിസ്റ്റിക് ഹബ് , ചെറുകിട വ്യവസായങ്ങള്‍ക്ക് ഫിനാഷ്യല്‍ കോര്‍പറേഷന്‍ വഴി വായ്പ എന്നിവയും നയത്തിന്റെ ഭാഗമാണ്. 

MORE IN KERALA
SHOW MORE