വൻ സമ്മാനങ്ങളുമായി ബിഗ് ക്യൂ പ്രശ്നോത്തരി

big
SHARE

വിദ്യാര്‍ഥികള്‍ക്ക് 20 ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളുമായി ബിഗ് ക്യു പ്രശ്നോത്തരി. വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ സെന്റ് ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സഹകരണത്തോടെ മലയാള മനോരമയാണ് ബിഗ് ക്യു ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നത്.  സ്കൂള്‍ തലം മുതല്‍ തുടങ്ങുന്ന മല്‍സരത്തില്‍ പങ്കെടുക്കാന്‍  ഓഗസ്റ്റ് ഒന്നിനകം റജിസ്റ്റര്‍ ചെയ്യണം.

കേരളത്തില്‍  ഒരേസമയം ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന പ്രശ്നോത്തരിയായിരിക്കും ബിഗ് ക്യു.  സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലുമുള്ള 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പത്രവാര്‍ത്തകളെയും പൊതുവിഞ്ജാനത്തെയും അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങള്‍.  

ഒന്നാം സ്ഥാനത്തെത്തുന്ന കുട്ടിക്ക് മൂന്നു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് രണ്ടുലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.  വിജയിക്കുന്ന വിദ്യാർഥികളോടൊപ്പം സ്കൂളുകൾക്കും സമ്മാനം നേടാൻ അവസരമുണ്ട്. ജില്ലാ വിജയികൾക്ക് 7000, 3000, 2000 രൂപ വീതമാണു സമ്മാനം.  അവസാന റൗണ്ടിലെത്തുന്ന 12 കുട്ടികള്‍ക്കും ഓരോലക്ഷം രൂപ നേടാനുള്ള അവസരവുമുണ്ടാകും.  ഫൈനല്‍ മല്‍സരങ്ങള്‍ മനോരമ ന്യൂസ് സംപ്രേഷണം ചെയ്യും

വിശദാംശങ്ങളറിയാനും റജിസ്ട്രേഷനും www.manoramaonline.com/bigq സന്ദര്‍ശിക്കുക. റജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്  82817 28339  എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.

MORE IN KERALA
SHOW MORE