ടോമിന്‍ തച്ചങ്കരിയെ പിന്തുണച്ച് സാമ്പത്തിക വിദഗ്ധന്‍ സുശീല്‍ഖന്ന

tomin-tachankari-t
SHARE

കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയെ പിന്തുണച്ച് സാമ്പത്തിക വിദഗ്ധന്‍ സുശീല്‍ഖന്ന. കെ.എസ്.ആര്‍.ടി.സി ശരിയായ ദിശയിലാണന്നും തൊഴിലാളി യൂണിയനുകളും മാനേജ്മെന്റും ഒന്നിച്ചുനില്‍ക്കണമെന്നും കെ.എസ്.ആര്‍.ടി.സിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സുശീല്‍ ഖന്ന മനോരമ ന്യൂസിനോട് പറഞ്ഞു. തച്ചങ്കരിയുടെ നിലപാടിനെതിരെ ഇടതുയൂണിയനുകളടക്കം സമരം പ്രഖ്യാപിച്ചിരിക്കെയാണ് ഖന്നയുടെ പ്രതികരണം. 

അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റ ഭാഗമായാണ് സുശീല്‍ഖന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. ഖന്ന സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലല്ല മാനേജ്മെന്റ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു തൊഴിലാളി യൂണിയനുകളുടെ ആക്ഷേപം. എന്നാല്‍ ഈ ആരോപണം സുശീല്‍ഖന്ന തള്ളി

കെ.എസ്.ആര്‍.ടി.സിയെ മൂന്നുസോണുകളാക്കി തിരിക്കണമെന്ന തന്റ നിര്‍ദേശം നടപ്പാക്കണമെന്നും കാര്യക്ഷമതയുള്ള ഡയറക്ടര്‍ബോര്‍ഡ് ഉണ്ടാകണമെന്നും ഖന്ന ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ തൊഴിലാളി യൂണിയനുകളുമായും സുശീല്‍ഖന്ന ചര്‍ച്ച നടത്തും 

MORE IN KERALA
SHOW MORE