വെള്ളക്കെട്ടിൽ സഞ്ചരിച്ച കാറിനുനേരെ ആൾക്കൂട്ട ഗുണ്ടായിസം; അകത്തേക്ക് വെള്ളമൊഴിച്ചു; വിഡിയോ

kottayam-rain-mob
SHARE

കനത്ത മഴയിൽ റോഡ‍ിലെ വെള്ളക്കെട്ടിലൂടെ സഞ്ചരിച്ച വിവാഹസംഘത്തിന് നേരെ ആൾക്കൂട്ട ഗുണ്ടായിസം. പാലാ പൊൻകുന്നം റോഡിലെ കടയത്തുവെച്ചാണ് ആൾക്കൂട്ടം വാഹനം തടഞ്ഞത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. 

തൃശൂരില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലെത്തി തിരിച്ചുപോകുകായിരുന്നു വിവാഹസംഘം. കടയത്തുവെച്ച് വെള്ളക്കെട്ടിൽ കളിച്ചുകൊണ്ടിരുന്ന ആൾക്കൂട്ടം വാഹനം തടയുകയും നിർത്താൻ പറയുകയും ചെയ്തു. 

വാഹനം വെള്ളത്തിൽ നിർത്താൻ സാധിക്കില്ലെന്ന് പറഞ്ഞ് മുന്നോട്ടെടുത്തപ്പോൾ ഇവർ ബോണറ്റിൽ ശക്തമായി അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഗ്ലാസ് തുറന്നപ്പോൾ വാഹനത്തിൽ സ്ത്രീകൾ ഇരുന്ന ഭാഗത്തേക്ക് വെള്ളം കോരിയൊഴിച്ചെന്നും ശരത് പറയുന്നു. 

വിഡിയോയിൽ അന്വേഷണം നടത്താൻ പാലാ പൊലീസ് നിർദേശം നൽകി.

MORE IN KERALA
SHOW MORE