ഹാരിസണ്‍ ഭൂമി ഏറ്റെടുത്തത് റദ്ദാക്കിയ നടപടിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

harrison-land-t
SHARE

ഹാരിസണ്‍ ഭൂമി ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിതന്നെയാണെന്ന് സ്്പെഷല്‍ ലീവ് പെറ്റിഷനിലൂടെ കോടതിയില്‍ അറിയിക്കും. കൂടാതെ ഇരുപതിനായിരം ഏക്കര്‍ ഹാരിസണ്‍ ഭൂമിയുടെ പാട്ടവ്യവസ്ഥകള്‍ നവീകരിക്കാനും റവന്യൂ വകുപ്പ് കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

2015 േമയിലാണ്ഹാരിസണ്‍ കൈവശം വെച്ചിരുന്ന 6335 ഏക്കര്‍ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. സ്്പെഷല്‍ ഒാഫീസര്‍ ടി.രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു നടപടി. പക്ഷെ ഈ ഏപ്രിലില്‍ സര്‍ക്കാര്‍ റോബിന്‍ഹുഡ് ആകേണ്ടെന്ന നിശിത വിമര്‍ശനത്തോടെ,  ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കി. ഇത് മറികടക്കാനാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്്പെഷല്‍ലീവ് പെറ്റിഷന്‍ നല്‍കുന്നത്. ഇത് സംബന്ധിച്ച ഏല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായി.  

ഭൂമി ഏറ്റെടുത്തത് നിയമപ്രകാരമാണെന്നും ഹാരിസണ്‍ ഭൂരേഖകളില്‍ കൃത്രിമംകാട്ടിയെന്നുമാകും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിക്കുക. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ചിലകരാറുകളും വിദേശികള്‍ക്ക് ഭൂമി കൈവശം വെക്കാനുള്ള അവകാശവും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇല്ലെന്നും കോടിയെ ബോധ്യപ്പെടുത്താനാണ്  ആലോചിക്കുന്നത്. വനം , റവന്യൂ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സിപിഐക്ക് രാജമാണിക്യം റിപ്പോര്‍ട്ട് അനുസരിച്ച് ഹാരിസണ്‍ഭൂമി ഏറ്റെടുക്കാന്‍താല്‍പര്യമില്ലെന്ന ആരോപണം നിലനില്‍ക്കെയാണ്, സുപ്രീം കോതിയില്‍ എസ്. എല്‍.പി നല്‍കാനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. കൂടാതെ പാട്ടഭൂമിയാണെന്ന് ഹാരിസണ്‍തന്നെ സമ്മതിച്ച 20000 ഏക്കറിന്റെ പാട്ടവ്യവസ്ഥകള്‍ പരിശോധിക്കാനും പുതുക്കാനും ജില്ലാകലക്ടര്‍മാര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദ്ദേശം നല്‍കി. 

പാട്ടവ്യവസ്ഥകള്‍ ലംഘിച്ചു എന്ന് പൂര്‍ണ്ണമായി ബോധ്യപ്പെട്ടാല്‍ഭൂമി തിരിച്ചുപിടിക്കാനുമാകും. അതേസമയം ഹാരിസണ്‍ഭൂമിപ്രശ്നം പരിഹരിക്കാന്‍പുതിയ നിയമ നിര്‍മ്മാണമല്ലാതെ വേറെ വഴിയില്ലെന്ന് വാദിക്കുന്നവരും റവന്യൂ വകുപ്പിലുണ്ട്. 

MORE IN KERALA
SHOW MORE