കെഎസ്ഇബി ഒാണ്‍ലൈന്‍ ട്രാന്‍സഫര്‍ സംവിധാനത്തിനെതിരെ പരാതി

kseb-dhanapalan-t
SHARE

കെഎസ്ഇബിയുടെ ഒാണ്‍ലൈന്‍ സ്ഥലംമാറ്റ പട്ടിയ്ക്കെതിരെ വ്യാപക പരാതി. സ്ഥലം മാറ്റപട്ടിക സുതാര്യമല്ലെന്നും വ്യക്തിതാല്‍പര്യങ്ങളുണ്ട് എന്നുമാരോപിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ സംഘടനകള്‍. സ്ഥലമാറ്റ പട്ടികയിലെ ആക്ഷേപങ്ങള്‍ പരിശോധിക്കാനുള്ള  പരാതി പരിഹാര സെല്ലും അപ്രസക്തമായിരിക്കുകയാണ്. 

മാനദണ്ഡങ്ങള്‍ നിശ്ചയിച്ചാണ്  മുപ്പതിനായിരത്തിലേറെ ജീവനക്കാരുള്ള കെഎസ്ഇബിയില്‍ സ്ഥലം മാറ്റം ഒാണ്‍ലൈനാക്കാന്‍ 2017ല്‍ തീരുമാനമെടുത്തത് .  എന്നാല്‍ സ്ഥലം മാറ്റത്തിന് നിശ്ചയിച്ച മാനദണ്ഡങ്ങളൊന്നും ഈവര്‍ഷം പാലിക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം . ജീവിനക്കാര്‍ അധികമുള്ള തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഒരേസ്ഥലത്ത് തുടര്‍ച്ചയായി ജോലി നോക്കുന്നവരെ ജീവനക്കാര്‍ കുറവുള്ള മലബാര്‍ജില്ലകളിലേക്ക് മാറ്റാനായിരുന്നു 2017ലെ തീരുമാനം. അതനുസരിച്ച് അയ്യായിരത്തലധികം ദിവസം സ്വന്തം നാട്ടില്‍  ജോലി ചെയ്തവരെ സ്ഥലം മാറ്റി . 

സ്വന്തം സ്ഥലത്തു നിന്ന് 250 കിലോമീറ്റര്‍ അകലേക്ക് മാറ്റിയവര്‍ക്ക്  ഒരു വര്‍ഷത്തിനുശേഷം തിരിച്ച് വരാന്‍ അപേക്ഷ നല്‍കാമെന്നായിരുന്നു വ്യവസ്ഥ. 250കിലോമീറ്ററില്‍ താഴെയെങ്കില്‍ രണ്ടുവര്‍ഷത്തിന് ശേഷം മാറ്റത്തിന് അപേക്ഷിക്കാം. ഹോംസര്‍ക്കിളില്‍ ഒഴിവുണ്ടെങ്കില്‍ കാലപരിധി നോക്കാതെ മാറ്റത്തിനപേക്ഷിക്കാമെന്നും വ്യവസ്ഥയുണ്ടായിരുന്നു.  എന്നാല്‍ ഈ വര്‍ഷം ഒാരോ ജില്ലയിലും  ജീവനക്കാരുടെ സേവനകാലയളവ്  നിശ്ചയിച്ച് സ്ഥലം മാറ്റപട്ടിക തയ്യാറാക്കാന്‍ ബോര്‍ഡ് തയ്യാറായില്ലെന്നാണ് ആക്ഷേപം .  ഇതുമൂലം മധ്യകേരളത്തില്‍ സ്ഥലം മറ്റമുള്ളത്  വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രം . മാത്രമല്ല മലബാര്‍ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് എറണാകുളം അടക്കം മധ്യകേരളത്തിലെ സ്വന്തം സര്‍ക്കിളുകളിലേക്ക് സ്ഥലം മാറ്റം നല്‍കാതെ  തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഇവിടെ നിയമനം നല്‍കിയെന്നും ആക്ഷേപമുണ്ട് . ഒാണ്‍ലൈന്‍ സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്ന ആവശ്യവുമായി തൊഴിലാളിസംഘടനകളും രംഗത്തെത്തി 

എറണാകുളത്ത് സെക്ഷന്‍ ഒാഫിസിലേക്ക് സ്ഥലം മാറ്റം കിട്ടിയ നേതാവിനെ യൂണിയന്‍ പ്രവര്‍ത്തനത്തിനായി ഡിവിഷന്‍ ഒാഫിസിലേക്ക് മാറ്റി തല്‍സ്ഥാനത്ത് സ്വന്തം പാര്‍ട്ടിക്കാരെ കരാടിസ്ഥാനത്തില്‍ നിയമിച്ചതായും ആക്ഷേപമുണ്ട് 

MORE IN KERALA
SHOW MORE