വെള്ളപ്പൊക്ക ആഘോഷം ഗുണ്ടായിസമായി; ആ ആൾക്കൂട്ടത്തിന് പിടിവീണു

paala-rain-socialmedia
SHARE

കനത്ത മഴയിൽ റോഡിലെ വെള്ളക്കെട്ടിലൂടെ സഞ്ചരിച്ച വിവാഹസംഘത്തിന് നേരെ ആക്രമണം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു.  കോട്ടയം കടയത്തുണ്ടായ ആൾക്കൂട്ട ആക്രമണത്തിനു നേതൃത്വം നൽകിയവർക്കെതിരെയാണു കേസ് റജിസ്റ്റർ ചെയ്തു. സമീഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. തുടർനടപടികൾ നടക്കുകയാണെന്നും അറസ്റ്റ് വൈകാതെയുണ്ടാകുമെന്നും പാലാ പൊലീസ് അറിയിച്ചു. 

ജൂലൈ 16നായിരുന്നു കേസിന് ആസ്പദമായ സംഭവം. കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിൽ നിന്നും വിവാഹം കഴിഞ്ഞു തൃശൂർക്ക് മടങ്ങുകയായിരുന്ന കാറിനു നേരെ ഒരു സംഘം ആൾക്കാർ ആക്രമണം അഴിച്ചു വിടുകയായിരുന്നു. മൂവാറ്റുപുഴ–പുനലൂർ സംസ്ഥാന പാതയുെട ഭാഗമായുള്ള പൊൻകുന്നം റോഡിലെ കടയത്തു വച്ചായിരുന്നു ആക്രമണം. കനത്ത മഴയെത്തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നവർ വാഹനം തടഞ്ഞു നിർത്തി ബോണറ്റിൽ ശക്തമായി അടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. വാഹനത്തിലേയ്ക്ക് വെള്ളം കോരി ഒഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

വരനും വധുവും വധുവിന്റെ അമ്മയും വരന്റെ സുഹൃത്തും ഉൾപ്പെട്ട സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ്ക്യാമിൽ പതിഞ്ഞിരുന്നു. ഇതു സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു. തുടർന്നാണ് പൊലീസ് നടപടി.

MORE IN KERALA
SHOW MORE