മൂന്നാറില്‍ പുഴയില്‍ കാണാതായ പിഞ്ചുകുഞ്ഞിനും മാതാപിതാക്കള്‍ക്കുമായി തിരച്ചില്‍ തുടരുന്നു

suicide-t
SHARE

മൂന്നാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുമാസം പ്രായമുള്ള കുഞ്ഞിനും മാതാപിതാക്കള്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു. കുഞ്ഞിനെയും കൊണ്ട് പുഴയില്‍ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഭര്‍ത്താവും ഒഴുക്കില്‍പ്പെട്ടത്. ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. 

ഇന്ന് രാലിലെ എഴരയോടെയായിരുന്നു സംഭവം. മൂന്നാര്‍ കെ.ഡി.എച്ച്.പി പെരിയാവരൈ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ വിഷണു, ഭാര്യ ജീവ,  ആറ് മാസം പ്രായമുള്ള അരുണ്‍ എന്നിവരെയാണ്   ഒഴുക്കില്‍പ്പെട്ട് കാണാതായത്. മുതിരപ്പുഴയാറ്റിലേക്ക് ചേരുന്ന പുഴയിലായിരുന്നു അപകടം.  ഭര്‍ത്താവുമായി വഴക്കിട്ട്  ഭാര്യ ജീവ കുഞ്ഞിനെയുമെടുത്ത് പുഴയിലേക്ക് ചാടി. പിന്നാലെ രക്ഷിക്കാനിറങ്ങിയ വിഷ്ണുവിനെയും കാണാതാവുകയായിരുന്നു. വീടിന് മുന്നില്‍ നിന്ന്  പത്ത് മീറ്റര്‍ മാത്രം അകലെയാണ് പുഴ. മൂന്നാര്‍ മുതല്‍ ഹെഡ് വര്‍ക്ക്സ് വരെയാണ് അഗ്നിശമന സേനയും, പൊലീസും നാട്ടുകാരു ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ ശക്തമായ ഒഴുക്കും  ഇടവിട്ടെത്തുന്ന മഴയും രക്ഷാപ്രവര്‍ത്തനത്തനത്തിന്  തിരിച്ചടിയായി. 

കഴിഞ്ഞ കുറേ നാളുകളായി ഇവര്‍ക്കിടയില്‍ കുടുംബപ്രശ്നങ്ങവും വഴക്കുമുണ്ടായിരുന്നു. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ വിഷണുവിനെ വീട്ടില്‍ കയറ്റാതെ ജീവ വാതിലടച്ചെന്നും ഇതിനെച്ചൊല്ലി രാവിലെ  ഉണ്ടായ വഴക്കാണ് അപകടത്തിലേക്ക് നയിച്ചതെന്നും നട്ടുകാര്‍ പറയുന്നു.ദേവികുളം തഹസില്‍ദാര്‍ കെ.പി ഷാജി  സ്ഥലം സന്ദര്‍ശിച്ചു.

MORE IN KERALA
SHOW MORE