അഭിമന്യു വധക്കേസ്; അറസ്റ്റ് ൈവകുന്നതില്‍ വിമര്‍ശിച്ച് പ്രതിപക്ഷവും എഐഎസ്എഫും

abhimanyu-t
SHARE

എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിെല പ്രതികളുടെ അറസ്റ്റ് ൈവകുന്നതില്‍ സര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ച് പ്രതിപക്ഷവും സിപിഐ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫും രംഗത്ത്. യഥാര്‍ഥ പ്രതികളെ പിടികൂടാത്തതിന്‍റെ കാരണം സര്‍ക്കാര്‍ പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി  ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.  അതേസമയം അഭിമന്യുവിനൊപ്പം കുത്തേറ്റ് ചികില്‍സയിലായിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ ആശുപത്രി വിട്ടു.

അഭിമന്യു കൊല്ലപ്പെട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് മെല്ലപ്പോക്കിലാണെന്നാരോപിച്ചാണ് ഇടത് വിദ്യാര്‍ഥി സംഘടനായായ എഐഎസ്എഫ്  പ്രതിഷേധ പ്രകടനം നടത്തിയത്. സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചില്ലെങ്കിലും പൊലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു നേതാക്കള്‍.

എസ് ഡി പി ഐ യുമായി സർക്കാർ ഒത്തുകളിക്കുന്നു വെന്നായിരുന്നു  കെ എസ് യു പ്രസിഡന്‍റിന്‍റെ ആരോപണം. മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് പറഞ്ഞ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,അറസ്റ്റിന്‍റെ കാലതാമസത്തിന്‍റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം,അഭിമന്യുവിനൊപ്പം ആക്രമണത്തില്‍ കരളിന് പരുക്കേറ്റ് ചികില്‍സയിലായിരുന്ന കൊട്ടാരക്കര സ്വദേശി അര്‍ജുന്‍ ആശുപത്രി വിട്ടു.കേസില്‍ പ്രധാന സാക്ഷികളിലൊരാള്‍ കൂടിയായ അര്‍ജുന്‍റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

MORE IN KERALA
SHOW MORE