കേരളത്തിലെത്തുന്ന ഭക്ഷണസാധനങ്ങള്‍ പരിശോധിക്കാന്‍ ആവശ്യമായ സംവിധാനമില്ല

food-safety-t
SHARE

മൂന്നരക്കോടി ജനങ്ങള്‍ക്കായി കേരളത്തിലെത്തുന്ന ഭക്ഷണസാധനങ്ങള്‍ പരിശോധിക്കാന്‍ ആകെയുള്ളത് മൂന്നു അനലിറ്റിക്കല്‍ ലാബുകള്‍ മാത്രമെന്ന് ഭക്ഷസുരക്ഷ വകുപ്പ്. ചെക്ക് പോസ്റ്റുകളിലടക്കം പരിശോധനയ്ക്കായി  ഉപയോഗിക്കുന്ന മൊബൈല്‍ യൂണിറ്റുകളില്‍ പച്ചക്കറികളിലെ വിഷാംശമടക്കമുള്ളവ കണ്ടെത്താന്‍ സംവിധാനമില്ലെന്നും വകുപ്പ് സമ്മതിച്ചു. 

പതിനേഴ് ചെക്ക്പോസ്റ്റുകള്‍ വഴി ദിവസവും  കേരളത്തിലേക്കെത്തുന്നത് ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കളാണ്. അരിയും പാലും പച്ചക്കറികളും ഇറച്ചിയുമെല്ലാം ഇടതടവില്ലാതെ ഒഴുകിയെത്തുമ്പോള്‍ പരിശോധനയ്ക്കായി ആകെയുള്ളത്  കോഴിക്കോട്ടെയും, കൊച്ചിയിലെയും, തിരുവനന്തപുരത്തെയും പരിമിത സൗകര്യങ്ങളുള്ള മൂന്ന് ലാബുകള്‍ മാത്രം. ലാബുകളിലെ പരിശോധന തീരാന്‍ ആഴ്ചകളെടുക്കുമെന്നതിനാല്‍ മിക്ക ഭക്ഷണസാധനങ്ങളിലെ വിഷവും കണ്ടെത്തുന്നത് മലയാളി കഴിച്ചുതീര്‍ത്തതിന് ശേഷം.

ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്താനുള്ള  മൊബൈല്‍ ലബോറട്ടറികളുടെ അവസ്ഥ വകുപ്പ് തന്നെ പറയുന്നത് കാണുക. പച്ചക്കറികളിലെ വിഷാംശം കണ്ടെത്താന്‍ കഴിയില്ല.

അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലെന്ന് സമ്മതിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ് നല്‍കിയ വിവരാവകാശ രേഖയാണിത്. ഫോര്‍മാലിന്‍ കലര്‍ന്ന മീനും മായം കലര്‍ന്ന വെളിച്ചണ്ണയും വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ തന്നെയാണ്  പരിശോധന നടത്തേണ്ടതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍  അലംഭാവ‌ം കാണിക്കുന്നത് 

MORE IN KERALA
SHOW MORE