രോഗികളോടുള്ള പെരുമാറ്റം പഠിപ്പിക്കാന്‍ മെഡിക്കല്‍ അധ്യാപകര്‍ക്ക് പരിശീലനം

doctors-training-t
SHARE

രോഗികളോടുള്ള പെരുമാറ്റം മെഡിക്കല്‍ വിദ്യാര്‍ഥികളെ കൃത്യമായി പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ക്ക് ഇത്തരം പരിശീലനം തുടങ്ങിയത്. 

രോഗികളോടുള്ള ഡോക്ടറുടെ പെരുമാറ്റം മാന്യമാകണമെന്നതാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ഇതു പഠിപ്പിക്കണം. അതിന്, ആദ്യം പരിശീലനം നല്‍കേണ്ടത് മെഡിക്കല്‍ കോളജുകളിെല അധ്യാപകര്‍ക്കാണെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ ഭാഗമായാണ് മുതിര്‍ന്ന അധ്യാപകര്‍ക്ക് ഉള്‍പ്പെടെ പരിശീലനം നല്‍കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ കീഴില്‍ പത്തൊന്‍പതു സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ സമാനമായ പരിശീലനം നടത്തും. പരിശീലന സമയത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള പ്രതിനിധി സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തും. അമല മെഡിക്കല്‍ കോളജിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മുപ്പതു പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. 

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സമാനമായ പരിശീലനം നേരത്തെ നല്‍കി വരുന്നുണ്ട്. ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള ആശയവിനിയമം മെചപ്പെട്ടാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ തീരുമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍. തിരുത്തല്‍ പ്രക്രിയയുടെ ഭാഗമായാണ് ഇത്തരം പരിശീലനങ്ങള്‍.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.