നെഹ്റുട്രോഫി വളളംകളിക്കുളള ടിക്കറ്റ് വില്‍പന ആരംഭിച്ചു

nehru-trophy-t
SHARE

അറുപത്തിയാറാമത് നെഹ്റുട്രോഫി വളളംകളിക്കുളള ടിക്കറ്റ് വില്‍പന ആരംഭിച്ചു. മല്‍സരവള്ളങ്ങളുടെ രജിസ്ട്രേഷൻ 15നു തുടങ്ങും. ഒരുക്കങ്ങളുടെ ഭാഗമായി ആർ.ഡി.ഒാഫിസ് കേന്ദ്രമാക്കി പ്രത്യേക ഒാഫിസ് തുറന്നു. ഒാഗസ്റ്റ് 11നാണ് ആലപ്പുഴ പുന്നമടക്കായലില്‍ ജലോൽസവം.

പുന്നമടയിലെ ഓളപ്പരപ്പില്‍ വള്ളംകളി ആവേശം കാണാന്‍ അരലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയില്‍കൂടി അലങ്കാരമാകുന്ന ജലമേളയില്‍ സച്ചിന്‍ തെന്‍ഡുക്കല്‍ക്കാറാണ് ഇത്തവണ മുഖ്യാതിഥി. ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ വളളങ്ങൾ മാറ്റുരയ്ക്കുന്ന മേളയുടെ നടത്തിപ്പിനായി ബോട്ട് റേസ് കമ്മിറ്റി ഓഫിസ് പ്രവര്‍ത്തനം തുടങ്ങി. ഓഫിസ് ഉദ്ഘാടനവും ആദ്യ വിൽപനയും കലക്ടർ നിർവഹിച്ചു.

100 മുതൽ 3000 രൂപവരെ വിലയുള്ള ടിക്കറ്റുകളാണ് തയാറാക്കിയിട്ടുളളത്. വിവിധ ജില്ലകളില്‍ സർക്കാർ ഒാഫിസുകളിൽ നിന്ന് ടിക്കറ്റുകൾ ലഭിക്കും. സേവനങ്ങൾക്ക് പകരമായി ടിക്കറ്റുകൾ നിർബന്ധിച്ചെടുപ്പിക്കാൻ പാടില്ലെന്ന കർശന നിർദ്ദേശം ഇത്തവണയുണ്ട്

മുൻ വർഷങ്ങളിൽ വ്യാജടിക്കറ്റുകള്‍ പ്രചരിച്ച സാഹചര്യത്തിൽ സുരക്ഷമുദ്രകൂടി അടങ്ങിയ ടിക്കറ്റാണ് ഇത്തവണയുള്ളത്. 

MORE IN KERALA
SHOW MORE