ഗാനമേളകള്‍ക്ക് റോയല്‍റ്റി; നിയമപോരാട്ടത്തിന് തയാറെടുത്ത് കലാകാരന്‍മാര്‍‌

ganamela-roaility-t
SHARE

ഗാനമേളകള്‍ക്ക് റോയല്‍റ്റി ഏര്‍പെടുത്താനുള്ള തീരുമാനത്തിനെതിരെ കലാകാരന്‍മാര്‍. ഐപിആര്‍എസിന്റെ നീക്കത്തിനെതിരെ തെരുവില്‍ ഗാനമേള നടത്തിയായിരുന്നു പ്രതിഷേധം. ഐപിആര്‍എസിനെതിരെ നിയമപോരാട്ടത്തിന് തയാറെടുക്കുകയാണ്  കലാകാരന്‍മാര്‍. 

സിനിമാഗാനങ്ങൾ പാടുന്നതിനു റോയൽറ്റി തുക ഈടാക്കാനുള്ള ദി ഇന്ത്യൻ‍ പെർഫോമിങ് റൈറ്റ് സൊസൈറ്റിയുടെ തീരുമാനത്തിനെതിരെയുള്ള കലാകാരന്‍മാരുടെ പ്രതിഷേധമാണിത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ പ്രതിഷേധ ഗാനമേളയുടെ ഭാഗമായി.

ഗാനരചയിതാക്കൾ, സംഗീതസംവിധായകർ തുടങ്ങയവരുടെ അത്യാര്‍ത്തിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും കലാകാരന്‍മാര്‍ ആരോപിക്കുന്നു. സിഐടിയുവുമായി ചേര്‍ന്ന് പുതിയ സംഘടന രൂപികരിച്ച് ഐപിആര്‍എസിനെതിരെ നിയമപോരട്ടത്തിന് ഒരുങ്ങുകയാണ് ഒരു വിഭാഗം കലാകാരന്‍മാര്‍.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.