നിയമന അംഗീകാരവും ശമ്പളവുമില്ലാതെ ഒരുകൂട്ടം എന്‍ജിനീയറിങ് അധ്യാപകര്‍‌

engineering-teachers-t
SHARE

നിയമന അംഗീകാരവും ശമ്പളവുമില്ലാതെ ഒരുകൂട്ടം എന്‍ജിനീയറിങ് അധ്യാപകര്‍. വ്യക്തമായ  സര്‍വീസ് ചട്ടങ്ങള്‍ രൂപീകരിക്കാത്തതാണ് പ്രശ്നത്തിന് കാരണം.  എയ്ഡഡ് എന്‍ജിനീയറിങ് കോളജുകളിലെ അറുപതോളം അധ്യാപകരാണ് സര്‍ക്കാരിന്റെയും സാങ്കേതിക സര്‍വകലാശാലയുടെയും നിഷ്ക്രിയത്വം മൂലം ത്രിശങ്കുവിലായത്. 

അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ എയ്ഡഡ് എന്‍ജിനീയറിങ് കോളജുകളില്‍ ജോലിക്ക് കയറിയവരാണ് മൂന്നുവര്‍ഷമായി ശമ്പളവും നിയമന അംഗീകാരവും ഇല്ലാതെ വലയുന്നത്. അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികളിലുള്ളവരുടെ യോഗ്യത, സ്ഥാനക്കയറ്റം എന്നിവ സംബന്ധിച്ച തര്‍ക്കമാണ് , എന്‍ട്രി തലത്തിലുള്ള അധ്യാപകരുടെ നിയമനത്തിന് അംഗീകാരം കിട്ടാനുള്ള തടസ്സമാകുനന്ത്. പി.എച്ച്.ഡി ബിരുദം സംബന്ധിച്ചുള്ള തര്‍ക്കം സുപ്രീം കോടതിവരെയെത്തി. കോടതിവിധി വന്നിട്ടും അതനുസരിച്ച് പ്രത്യേക നിയമന ചട്ടം ഉണ്ടാക്കാനോ അത് നടപ്പാക്കാനോ സര്‍ക്കാരും സാങ്കേതിക സര്‍വകലാശാലയും തയ്യാറായിട്ടില്ല. 

അതേസമയം സംഘടനാ നേതാവിനെ ഒരുദിവസം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലായി നിയമിക്കാന്‍ കോടതിവിധി സര്‍ക്കാര്‍ ഉപയോഗിക്കുകയും ചെയ്തു.  ഐഐടി പോലുള്ള സ്ഥാപനങ്ങളില്‍നിന്ന്  പി.എച്ച്.ഡി ഉള്‍പ്പെടെ നേടിയവരുള്‍പ്പെടെയുള്ള 60 അധ്യാപകരുടെ പ്രശ്നമാകട്ടെ സര്‍ക്കാരും സര്‍വകലാശാലയും കണ്ടില്ലെന്ന് നടിക്കുകയുമാണ്. 

MORE IN KERALA
SHOW MORE