ജി.വി.രാജ സ്പോര്‍ട്സ് സ്കൂളിന്റെ അടുക്കളയിലും മെസിലും ക്യാമറ സ്ഥാപിക്കാന്‍ തീരുമാനം

gv-raja-sports-t
SHARE

ഭക്ഷ്യവിഷബാധയേ തുടര്‍ന്ന് വിവാദത്തിലായ ജി.വി.രാജ സ്പോര്‍ട്സ് സ്കൂളിന്റെ അടുക്കളയിലും മെസിലും നീരീക്ഷണക്യാമറ സ്ഥാപിക്കാന്‍ സ്പോര്‍ട്സ് ഡയറക്ടറേറ്റിന്റെ തീരുമാനം. സ്പോര്‍ട്സ് ഡയറക്ടറേറ്റില്‍ ഇരുന്ന് നിരീക്ഷിക്കാവുന്ന തരത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് ഡയറക്ടര്‍  സ‍ഞ്ജയന്‍ കുമാര്‍ പറഞ്ഞു. അട്ടിമറിയാണെങ്കില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു

<കേരളത്തിന്റെ അഭിമാനമായ ജി.വി.രാജയില്‍ ഇനിയൊരു ഭക്ഷ്യവിഷബാധ സ്കൂളിനെ  ഇല്ലാതാക്കുമെന്ന് ഭയം കായിക വകുപ്പിനുണ്ട്. ഭക്ഷ്യവിഷബാധ അട്ടിമറിയാണെന്ന സൂചനകള്‍ ലഭിച്ച സ്ഥിതിക്ക് ഇനിയുമുണ്ടാകാനുള്ള സാധ്യതകള്‍ മുന്നില്‍ കാണുന്നുണ്ട്. അതിന് തടയിടുകയാണ് പ്രഥമ ലക്ഷ്യം.  അടുക്കള, ഭക്ഷണം വിളമ്പുന്ന മെസ് എന്നിവിടങ്ങള്‍ പൂര്‍ണമായും ക്യാമറ നിയന്ത്രണത്തിലാക്കും.

ഇതിനെല്ലാം പുറമേ കുട്ടികളുടെ കളിസ്ഥലവും ക്ലാസ് മുറിയും നിരീക്ഷണ ക്യാമറകള്‍ക്ക് പരിധിയില്‍ കൊണ്ടുവരും. ജി.വി.രാജയുടെ പൂര്‍ണചുമതലയില്‍ നിയോഗിച്ച കായിക വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ബി.അജിത്കുമാര്‍ ഉടന്‍ ചുമതലേല്‍ക്കും. സ്പോര്‍ട്സ് ഡയറക്ടര്‍ അധ്യാപകരുമായും വിദ്യാര്‍ഥികളുമായും ഇന്നലെ പ്രത്യേകം പ്രത്യേകം ആശയവിനിമയം നടത്തിയിരുന്നു. ജി.വി.രാജയിലെ കള്ളക്കളികള്‍ അവസാനിപ്പിക്കുമെന്ന ഉറച്ച നിലപാടിലാണ് കായികമന്ത്രി എ.സി.മൊയ്ദീനും

MORE IN KERALA
SHOW MORE