സെറിബ്രൽ പാൾസി ബാധിച്ച രണ്ടു കുരുന്നുകൾക്ക് സുമനസുകളുടെ സഹായം വേണം

arav-help-t
SHARE

സെറിബ്രൽ പാൾസി ബാധിച്ച സഹോദരങ്ങളായ കുരുന്നുകള്‍ ഏഴുന്നേറ്റ് നടക്കാന്‍ സുമനസുകളുടെ സഹായം തേടുന്നു. കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ അഞ്ചരവയസുകാരന്‍ ആരവ് ക‍ൃഷ്ണയും, അനുജത്തി നാലരവയസുകാരി അഭിവന്ദ്യയുമാണ് ചികില്‍സാ സഹായത്തിനായി കാത്തിരിക്കുന്നത്. 

അമ്മേയെന്ന് വിളിക്കാന്‍ പോലും കഴിയാതെ രണ്ടുകുഞ്ഞുങ്ങള്‍. അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് നടക്കണമെന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ട്. അതിന് സാമ്പത്തികശേഷിയുള്ള നല്ലവരായ സഹജീവികളുടെ സഹായംകൂടി വേണം. ആശുപത്രികള്‍ കയറിയിറങ്ങി അച്ഛന്‍ സുദീറിന്റെ പണമെല്ലാം തീര്‍ന്നു. കഴിഞ്ഞ ഒരുവര്‍ഷമായി മൈസൂരിലെ ആശുപത്രിയില്‍ ചികില്‍സ നടത്തിയെങ്കിലും തുടര്‍ചികില്‍സ നടത്താനാകാതെ മടങ്ങി.

സുദീറിന്റെ കൂലിപണിയാണ് ഏക വരുമാനമാര്‍ഗം. ഇതില്‍നിന്ന് ലഭിക്കുന്ന തുക വീട്ടുചിലവിന് പോലും തികയില്ല. 

Aarav Krishna.P

Account no..17090100068792

Ifsc.FDRL 0001709

Federal bank.peravoor branch

MORE IN KERALA
SHOW MORE