ഹജ് ഡ്യൂട്ടിക്ക് പോകുന്ന ആദ്യ ഇന്ത്യന്‍വനിതാ പൊലീസ് സംഘത്തില്‍ അഞ്ച് മലയാളികൾ

hajj-duty-police
SHARE

ഹജ് ഡ്യൂട്ടിക്ക് പോകുന്ന ആദ്യ ഇന്ത്യന്‍വനിതാ പൊലീസ് സംഘത്തില്‍ അഞ്ച് മലയാളികളും. ഹജ്് തീര്‍ഥാടകരെ അനുഗമിക്കാന്‍ ആദ്യമായാണ് ഇന്ത്യ വനിതാപൊലീസ് സംഘത്തെ അയയ്ക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഡല്‍ഹിയില്‍ പൂര്‍ത്തിയായി.

സുല്‍ഫത്ത് ബീവി, ജസീല, റഹിയാനത്ത്, ഫാത്തിമത്ത്, സാഹിറ ഭാനു എന്നീ അഞ്ച് സിവില്‍ പൊലീസ് ഓഫിസര്‍മാരാണ് ആദ്യമായി ഹജ് ഡ്യുട്ടിക്ക് പോകുന്ന വനിതാപൊലീസ് സംഘത്തിലെ മലയാളി സാന്നിധ്യം. സ്ത്രീകള്‍ക്കും തനിച്ച് ഹജ് ചെയ്യാം എന്ന നിര്‍ണായക തീരുമാനം എത്തിയതോടെയാണ് രാജ്യത്തുനിന്ന് ആദ്യമായി വനിതാപൊലീസ് സംഘം ജിദ്ദയിലേക്ക് തിരിക്കുന്നത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥയടക്കം എട്ട് വനിതാപൊലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഒരാഴ്ച്ചയ്ക്കകം ഇന്ത്യന്‍സംഘം ജിദ്ദയിലെത്തും.

ഹജ് തീര്‍ത്ഥാടനം നടക്കുന്ന മൂന്നുമാസക്കാലവും പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ക്യാംപിലുണ്ടാകും.

MORE IN KERALA
SHOW MORE