ജി.എസ്.ടി നടപ്പാക്കി ഒരുവര്‍ഷം പിന്നിടുമ്പോഴും വ്യക്തതയില്ലതെ വ്യാപാരികള്‍

gst
SHARE

ജി.എസ്.ടി നടപ്പാക്കി ഒരുവര്‍ഷം പിന്നിടുമ്പോഴും ബഹുഭൂരിപക്ഷംവരുന്ന സാധാരണക്കാരായ വ്യാപാരികള്‍ക്കും പുതിയ നികുതി സമ്പദ്രായത്തെക്കുറിച്ച് വ്യക്തതയില്ല. ജി.എസ്.ടി നെറ്റ്്വര്‍കിങ് പൂര്‍ത്തിയാക്കുന്നതുതന്നെ വലിയസാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അത്രയ്ക്ക് പരിഭ്രമിക്കേണ്ടതില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിലപാട്.

ജി.എസ്.ടി. ആ മൂന്നക്ഷരത്തിനപ്പുറത്തേക്ക് എന്താണ് ഈ നികുതി എന്നോ , എത്ര സ്ലാബുകളിലായാണ് ഈ നികുതിപിരിവെന്നോ ഈ നികുതി നല്‍കാനായി എന്താണ് ചെയ്യേണ്ടതെന്നോ അറിയാത്തവരാണ് സംസ്ഥാനത്തെ സാധാരണക്കാരായ ഭൂരിപക്ഷം വ്യപാരികളും. പരോക്ഷ നികുതി വരുമാനത്തിലും പരോക്ഷ നികുതിദായകരുടെ എണ്ണത്തിലും വര്‍ധനയുണ്ടായെന്ന് സര്‌‍ക്കാര‍്‍ പറയുമ്പോഴും ഈ യാഥാര്‍ഥ്യം കാണാതിരിക്കരുതെന്നാണ് വ്യാപാരികള്‍ക്ക് പറയാനുള്ളത്.

എല്ലാവിഭാഗം വ്യാപാരികളെയും ഇത് ബാധിക്കില്ല. പക്ഷെ ചെറുകിട വ്യാപാരികള്‍ക്ക് ജി.എസ്.ടി തല്‍ക്കാലം കീറാമുട്ടിയാണെന്ന് സാമ്പത്തിക വിദഗ്ധരും സമ്മതിക്കുന്നു. വലിയ ഒരുക്കങ്ങളൊക്കെ നടത്തിയാണ് ജി.എസ്.ടി നടപ്പാക്കിയതെങ്കിലും സര്‍ക്കാര്‍ വളരെ സൂക്ഷ്മവും ശ്രദ്ധയോടെയുംതന്നെ ജി.എസ്.ടി വിഷയംകൈകാര്യംചെയ്യണമെന്ന കഴിഞ്ഞ സാമ്പത്തികസര്‍വെ റിപ്പോര്‍ട്ടും ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. 

MORE IN KERALA
SHOW MORE