കുപ്പിവെള്ളത്തില്‍ ഇ–കോളി ബാക്ടീരിയ; ഭക്ഷ്യസുരക്ഷാവകുപ്പ് നടപടി തുടങ്ങി

e-coli-t
SHARE

കുപ്പിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്യത്തിലുള്ള ഇ–കോളി ബാക്ടീരിയ. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് 10 കമ്പനികളുടെ കുപ്പിവെള്ളത്തില്‍– ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കമ്പനികള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാവകുപ്പ് നടപടി തുടങ്ങി.

ദാഹിക്കുമ്പോള്‍ ശുദ്ധമെന്നുകരുതി വാങ്ങിക്കുടിക്കുന്ന സീല്‍ ചെയ്ത ബ്രാന്‍ഡഡ് കുപ്പിവെള്ളത്തിലാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. മൂവാറ്റുപുഴ ആസ്ഥാനമായുള്ള അശോക, കൊലഞ്ചേരിയിലെ ഗ്രീന്‍ വാലി, കോട്ടയം ആനിക്കാടുള്ള ബ്ലൂമിങ്, കോട്ടയം നെടുങ്ങാടപ്പള്ളിയിലെ മൗണ്ട് മിസ്റ്റ്, കോട്ടയം വില്ലൂന്നിയിലെ ബേസിക്, തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന മക് ഡവല്‍സ്, നെയ്യാറ്റിന്‍കരയിലെ അക്വാ സയര്‍, കൊല്ലം കൂട്ടിക്കടയിലെ ഡിപ്ലോമാറ്റ് നമ്പര്‍ വണ്‍, തെക്കുംചേരിയിലെ ബ്രിസോള്‍, ആലുവയിലെ ഗോള്‍ഡണ്‍വാലി നെസ്റ്റ് എന്നീ കമ്പനികളുടെ ഒരു ബാച്ച് കുപ്പിവെള്ളത്തിലാണ് രോഗാണുക്കളെ കണ്ടെത്തിയത്. ഈ വര്‍ഷം ആദ്യം മുതല്‍ കഴിഞ്ഞമാസം വരെ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ലാബിലും റഫറല്‍ ലാബായ മൈസൂരിലെ ലാബിലും പരിശോധിച്ച ശേഷമാണ് ഇ കോളി സാന്നിധ്യം സ്ഥിരീകരിച്ചത്. രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിച്ചു.

MORE IN KERALA
SHOW MORE