തമ്മിലടിക്കിടെ ഇന്ന് യു.ഡി.എഫ് യോഗം

udf
SHARE

കോ‍ണ്‍ഗ്രസിലെ തമ്മിലടിക്കിടെ ഇന്ന്  യു.ഡി.എഫ് യോഗം. സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ തീരുമാനിക്കാനാണ് യോഗമെങ്കിലും മുന്നണിയ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള പടലപിണക്കം അവസാനിപ്പിക്കണമെന്ന് ഘടകകക്ഷികള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടും. വൈകിട്ട് മൂന്നിന് കന്റോണ്‍െമന്റ് ഹൗസിലാണ് യോഗം  

കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് വിട്ടുകൊടുത്തതിനെചൊല്ലി കോണ്‍ഗ്രസിലുണ്ടായ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഭിന്നത തുടരുന്നതില്‍ ഘടകകക്ഷികള്‍ക്ക് കടുത്ത അൃപ്തിയുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് ചെങ്ങന്നൂരിലെ കനത്ത തോല്‍വിക്ക് കാരണമെന്നാണ് മുസ്ലീം ലീഗിന്റ വിലയിരുത്തല്‍. രാജ്യസഭ സീറ്റ് നല്‍കിയതിനെച്ചൊല്ലി വി.എം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ നടത്തുന്ന പരസ്യവിമര്‍ശനത്തില്‍ കേരള കോണ്‍ഗ്രസിനും അതൃപ്തിയുണ്ട്. അതേസമയം കെ.എം മാണിക്ക് നല്‍കിയ പോലെയുള്ള ഉറപ്പുകള്‍ തങ്ങള്‍ക്കും കിട്ടണമെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം. ഇതിനായി ഉഭയകക്ഷി ചര്‍ച്ച വേണമെന്നും അവര്‍ ആവശ്യപ്പെടും. പുതിയ യു.ഡി.എഫ് കണ്‍വീനറെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചിരിക്കെ ഇത്  സംബന്ധിച്ച അവകാശവാദങ്ങളും ഉയര്‍ന്നേക്കാം. കേരള കോണ്‍ഗ്രസ് കൂടി മുന്നണിയുടെ ഭാഗമായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായ സമരം തീരുമാനിക്കുകയാണ് യോഗ അജണ്ട. ഇടതുമുന്നണിയിലെ  അതൃപ്തരെ ഒപ്പം കൂട്ടി മുന്നണി ശക്തമാക്കാനും ആലോചനയുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. രാജ്യസഭ സീറ്റ് വിട്ടുകൊടുത്തതില്‍ കടുത്ത അമര്‍ഷമുള്ള  വി.എം സുധീരനും കെ മുരളീധരനും യോഗത്തിനെത്തുമോയെന്ന് വ്യക്തമല്ല. 

MORE IN KERALA
SHOW MORE