എ ആര്‍ സിന്ധുവിനെ സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു

sindu-cpm-t
SHARE

മലയാളിയും സിെഎടിയു അഖിലേന്ത്യാ സെക്രട്ടറിയുമായ എ ആര്‍ സിന്ധുവിനെ സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. നേതൃനിരയിലെ വനിതാ പ്രാതിനിധ്യത്തിന്റെ പേരില്‍ ഇടതുപക്ഷം  വിമര്‍ശിക്കപ്പെടുമ്പോഴുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എ ആര്‍ സിന്ധു പ്രതികരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തിരഞ്ഞെടുപ്പ് പരിഷ്ക്കരണം ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് സിപിഎം.

ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ തിരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റിയിലെ ഒഴിവിലേക്ക് എ ആര്‍ സിന്ധുവിനെ തിരഞ്ഞെടുക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. 1996 മുതല്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് സിന്ധുവിന്‍റെ പ്രവര്‍ത്തനം. ഒാള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സിന്‍റെ ജനറല്‍സെക്രട്ടറിയാണ്. കിസാന്‍ സഭ നേതാവും മുന്‍ എം.എല്‍.എയുമായ പി കൃഷ്ണപ്രസാദിന്‍റെ ഭാര്യ.

നേതാക്കളുടെ വിവിധ ചുമതലകളും സിസി തീരുമാനിച്ചു. പിബി അംഗം നീലോല്‍പല്‍ ബസുവിനാണ് എസ്എഫ്െഎയുടെയും ഡിൈവഎഫ്െഎയുടെയും ചുമതല. എസ് രാമചന്ദ്രന്‍ പിള്ള സംഘടനയുടെ ഉത്തരവാദിത്വത്തില്‍ തുടരും. ഇലക്ട്രല്‍ ബോണ്ടുകള്‍ അവസാനിപ്പിക്കുക, വോട്ടുശതമാനം കൂടി പരിഗണിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്‍റില്‍ പ്രാതിനിധ്യം നല്‍കുക തുടങ്ങിയ തിരഞ്ഞെടുപ്പ് പരിഷ്ക്കരണ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യവ്യാപക പ്രചാരണം നടത്താനും സിസി തീരുമാനിച്ചു. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.