കെഎസ്ആർടിസി ഇരട്ട തസ്തിക നീക്കം: പ്രതിഷേധവുമായി വനിതകൾ

ksrtc
SHARE

കെ.എസ്.ആര്‍ടി.സിയില്‍ ‍ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക സൃഷ്ടിക്കുന്നതിനെതിരെ കണ്ടക്ടര്‍ തസ്തികയില്‍ അഡ്വൈസ് മെമ്മോ കൈപ്പറ്റിയ വനികള്‍ രംഗത്ത്. ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ കരാ‍ര്‍ അടിസ്ഥാനത്തില്‍ നിയമിച്ചാല്‍ വനിത ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടുമെന്നാണ് പരാതി.

 ഒന്നര വര്‍ഷമായി മെമ്മോകൈപ്പറ്റിയിട്ടും ജോലികിട്ടാത്ത ഉദ്യോഗാര്‍ഥികള്‍ പുറത്ത് നില്‍ക്കുമ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നതിനെതിരെയണ് പ്രതിഷേധം. ഡ്രൈവര്‍മാരെ കണ്ടക്ടര്‍ ജോലി കൂടി ഏല്‍പ്പിക്കുന്ന ടു ഇന്‍ വണ്‍ തസ്തിക കണ്ടക്ടര്‍ തസ്തികയില്‍ അഡ്വൈസ് മെമ്മോ കൈപ്പറ്റിയ ഉദ്യോഗാര്‍ഥികളുടെ അവസരം കളയും. ഇവരില്‍ 40 ശതമാനം സ്ത്രീകളും ഉണ്ട്.

ഡ്രൈവര്‍ കണ്ടക്ടര്‍ തസ്തിക ഏകീകരിച്ചാല്‍ സ്ത്രീകള്‍ക്ക് ജോലി സാധ്യത കുറയുമെന്നതാണ് മറ്റൊരാശങ്ക. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയിലേക്ക അഡ്വൈസ് മെമ്മോ കൈപ്പറ്റിയ 4000ത്തിലധികം ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റ് നടയ്ക്കല്‍ നിരാഹാര സമരം വരെ നടത്തിയിട്ടും ജോലി ലഭിച്ചിരുന്നില്ല.പ്രായ പരിധി കടന്നതിനാല്‍ മറ്റൊരു പിഎസ്്സി പരീക്ഷയ്ക്ക് പോലും അവസരമില്ലാത്തവരാണ് ഭൂരിഭാഗവും

MORE IN KERALA
SHOW MORE