സിനിമയാണ് ;ട്രോളാണ്: സംഗതി സീരിയസുമാണ്: നെല്ലിക്കുറ്റിക്കാരെ വലച്ച ചിത്രത്തിന്റെ കഥ

whatsapp-photo
SHARE

സിനിമയിൽ ചരമശുശ്രൂഷ ചിത്രീകരിക്കുന്നതിനിടെ ഒരാൾ ശവപ്പെട്ടിയിൽ നിന്ന് എഴുന്നേറ്റിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ട്രോളൻമാർ ആ ചിത്രം ഏറ്റെടുത്തു. മതങ്ങളെയും മറ്റു സമകാലിക വിഷയങ്ങളെയും ട്രോളി തോൽപ്പിക്കാൻ  ഈ ചിത്രം ഉപയോഗിക്കുകയും ചെയ്തു. മരിച്ചയാൾ ഉയിർത്തെഴുന്നേറ്റു തുടങ്ങിയ രസകരമായ ക്യാപ്ഷനിൽ ചിത്രം പറപറന്നു. സമൂഹമാധ്യമങ്ങളിലെ തമാശ  കണ്ണൂർ ശ്രീകണ്ഠപുരം സമീപമുളള നെല്ലിക്കുറ്റി ഗ്രാമ നിവാസികൾക്കാണ് പാരയായത്. നെല്ലിക്കുറ്റിയിലെ വീട്ടിലാണ് ഈ സംഭവം നടന്നതെന്നും ഡോക്ടറുമാറുടെ അനാസ്ഥയാണ് കാരണമെന്നുമെല്ലാം കഥകൾ വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. 

പടവും വാർത്തയും വാട്സാപ്പിൽ പ്രചരിച്ചതോടെ ലോകത്തിന്റെ പലഭാഗത്തു നിന്നും നെല്ലിക്കുറ്റിയിലെ ബന്ധുക്കൾക്കും പരിചയക്കാർക്കും ഫോൺവിളികളെത്തി. ഫെയ്സ്ബുക്കിലും ഫോട്ടോ വ്യാപകമായി പ്രചരിച്ചു. ചരമശുശ്രൂഷാ ചടങ്ങുകൾക്കിടെ ശവപ്പെട്ടിയിൽ വയോധികൻ എഴുന്നേറ്റ് നിൽക്കുന്ന ഫോട്ടോ നെല്ലിക്കുറ്റിയിലാണ് എന്ന രീതിയിൽ പ്രചരിക്കുന്നത് അംഗീകരിക്കാനാകുന്നില്ലെന്ന എന്ന നിലപാടിലാണ് നെല്ലിക്കുറ്റിക്കാർ. വ്യാജപ്രചാരണം നടത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് നെല്ലിക്കുറ്റിയിലെ സംഘടനകളും അറിയിച്ചു. സിനിമാ ചിത്രീകരണമാണ് ട്രോൾ ആണ് അതൊക്കെ മനസിലാകുമെങ്കിലും നെല്ലിക്കുറ്റിയിലെ യഥാർത്ഥ സംഭവമാണ് എന്ന രീതിയിൽ അവതരിപ്പിക്കുന്നതിനോടാണ് വിയോജിപ്പെന്നും ഈ ചിത്രം കൊണ്ട് നെല്ലിക്കുറ്റിക്കാർ മടുത്തുവെന്നും നാട്ടുകാരും പറയുന്നു. 

MORE IN KERALA
SHOW MORE