ഇതര സംസ്ഥാന മാവോയിസ്റ്റുകൾ കേരളത്തില്‍ വീണ്ടും സജീവം

maoist-threat-t
SHARE

ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റു സംഘം വീണ്ടും കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതായി സൂചന. വനിതാ മാവോയിസ്റ്റായ സുന്ദരി കര്‍ണാടകയില്‍ നിന്ന് തമിഴ്നാട്ടിലേക്കോ കേരളത്തിലേക്കോ കടക്കാന്‍ ശ്രമിക്കുന്നതായി തമിഴ്നാട് പൊലീസിന് വിവരം ലഭിച്ചു. പൊലീസ് തിരയുന്ന 32 മാവോയിസ്റ്റുകളുെട പുതിയ പട്ടിക തമിഴ്നാട് പുറത്തുവിട്ടു. 

തമിഴ്നാട് അതിര്‍ത്തിയിലെങ്ങും വാഹനപരിശോധന കര്‍ശനമാക്കി. മാവോയിസ്റ്റുകളില്‍ പ്രധാനിയായ സുന്ദരി ഉള്‍പ്പെടെയുളള സംഘം കര്‍ണാടക വിട്ടതായാണ് വിവരം. ഇവര്‍ തമിഴ്നാട്ടിലേക്കോ കേരളത്തിലേക്കോ കടന്നേക്കാം. ഇൗ സാഹചര്യത്തിലാണ് ചെക്പോസ്റ്റുകള്‍ ഉള്‍പ്പെടെയുളള ഇടങ്ങളില്‍ തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസിന്റെ പരിശോധന. നക്സല്‌ വിരുദ്ധസേന വനമേഖലകള്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ തുടങ്ങി. സംഘത്തിലുളള ചിലര്‍ മുന്‍പ് കേരളത്തിലെ മലബാര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചവരാണ്. മലയാളികളായ നാലു പുരുഷന്മാരും ഒരു വനിതാ മാവോയിസ്റ്റും ഉള്‍പ്പെട്ട സംഘം ഇപ്പോഴും പ്രവര്‍ത്തനസജ്ജരാണ്. വയനാട് സോമന്‍, സിപി മൊയ്തീന്‍, രാജീവന്‍, ദീപക്, ഉണ്ണിമായ എന്നീ മലയാളികള്‍ ഉള്‍പ്പെടെ 32 മാവോയിസ്റ്റുകളാണ് തമിഴ്നാട് പൊലീസിന്റെ പുതിയ പട്ടികയിലുളളത്. പൊലീസ് സ്റ്റേഷന്‍ , അതിര്‍ത്തി ചെക്പോസ്റ്റുകള്‍ , ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലെല്ലാം പൊലീസ് തിരയുന്നവരുടെ ചിത്രങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. 

MORE IN KERALA
SHOW MORE