മൂന്നുമാസമായി ശമ്പളമില്ലാതെ ചമ്രവട്ടം പ്രൊജക്ട് ഓഫിസിലെ ജീവനക്കാർ

chamravattom-bridge-t
SHARE

മൂന്നുമാസമായി ശമ്പളം ലഭിക്കാതെ ചമ്രവട്ടം പ്രൊജക്ട് ഓഫിസിലെ ജീവനക്കാർ. നിത്യ ചെലവിനുപോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് 36 ജീവനക്കാർ.ബജറ്റിൽ തുക വകയിരുത്താത്തതാണ് ശമ്പളം മുടങ്ങാൻ കാരണം

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ ഭാഗമായി പൊന്നാനി നരി പറമ്പിൽ പ്രവർത്തിക്കുന്ന പ്രൊജക്ട് ഓഫിസിലെ ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയത്.മാർച്ച്, ഏപ്രിൽ, മേയ് മാസത്തെ ശമ്പളമാണ് കിട്ടാനുള്ളത്. ബജറ്റിൽ ഒഫിസിന്റെ പ്രവർത്തനത്തിനും ജീവനക്കാരുടെ ശമ്പളത്തിനായി ഒരു നിശ്ചിത തുക വകയിരുത്താറാണ് പതിവ്.എന്നാൽ ഇത്തവണത്തെ ബജറ്റിൽ  തുക മാറ്റി വക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന ജീവനക്കാർ പറയുന്നു. ഇതോടെ ഓഫിസിന്റെ പ്രവർത്തനത്തിനും  നിത്യ ചെലവിനും ജീവനക്കാരുടെ കൈയിൽ പണമില്ലാതായി.ശമ്പളം ലഭ്യമാക്കാൻ നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് സ്പീക്കർക്കും മന്ത്രി കെ.ടി.ജലീലിനും ജീവനക്കാർ നിവേദനം നൽകിയിട്ടുണ്ട്. ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസിനെ  നേരിട്ടുകണ്ടും പരാതി നൽകി.ഈ  പരാതിയിൽ തുടർ നടപടിയുണ്ടാകുമെന്ന പ്രതിക്ഷയിലാണ് ജീവനക്കാർ

MORE IN KERALA
SHOW MORE