പരിസ്ഥിതി ലോലമേഖല; പുതിയ കരടു വിജ്ഞാപനം ഉടനെന്ന് ജോയ്സ് ജോർജ് എംപി

joice-george-t
SHARE

പരിസ്ഥിതി ലോലമേഖല സംബന്ധിച്ച സംസ്ഥാന സർക്കാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  കേന്ദ്രം പുതിയ കരടു വിജ്ഞാപനം  പുറപ്പെടുവിക്കുമെന്നു ജോയ്സ് ജോർജ് എംപി.  123 വില്ലേജുകളിലായി കഡസ്റ്റൽ മാപ്പിങ് വഴി നിർണയിച്ച വനമേഖലയെക്കാള്‍   അയ്യായിരത്തോളം  ചതുരശ്ര കിലോമീറ്റർ ഒഴിവാക്കിയാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഇതോടെ 31 വില്ലേജുകൾ പൂർണമായും ഇഎസ്എയിൽ നിന്ന് ഒഴിവായി. 

92 വില്ലേജുകളിലെ വനമേഖല മാത്രമാണ് പുതിയ കരട് നിര്‍ദേശം വഴി ഇസ്എയിൽ ഉൾപ്പെടുകയെന്ന് ജോയ്സ് ജോർജ് എംപി. മറ്റു സംസ്ഥാനങ്ങൾ  കരടു വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത മേഖലകൾ ശുപാർശ ചെയ്ത സാഹചര്യത്തിലാണ് അന്തിമ വിജ്ഞാപനത്തിനു പകരം പുതിയ കരട് പുറത്തിറക്കേണ്ടി വരുന്നത്.  കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ചു സംസ്ഥാനത്തെ 11 ജില്ലകളിലായി ആകെ പരിസ്ഥിതി ലോല മേഖലയുടെ വിസ്തീർണം 8656. 46 ചതുരശ്ര കിലോമീറ്ററാണ്. വനത്തിൽ മാത്രം ഇഎസ്എ നിജപ്പെടുത്തുക എന്ന നിലപാടാണു സർക്കാരിനുള്ളത്. 

 ഇടുക്കി ജില്ലയിൽ 23 വില്ലേജുകളിലായി 1824. 42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പരിസ്ഥിതി ലോല മേഖലയുള്ളത്.  ജില്ലയിലെ 24 വില്ലേജുകളാണ് പൂർണ്ണമായും ഒഴിവാക്കപ്പെട്ടത്. മറ്റു വില്ലേജുകളിലെ  വനത്തിൽ മാത്രമായി ഇഎസ്എ പരിമിതപ്പെടുത്തി. 

2013 നവംബർ 13 ലെ നിര്‍മാണ നിരോധന ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇടുക്കി മെഡിക്കൽ കോളജിന് അനുമതി നിഷേധിക്കപ്പെട്ടതും ജില്ലയിലെ ക്വാറികൾ അടച്ചു പൂട്ടുന്നതും ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. നിർമാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാനും  പുതിയ കരടു വിജ്‍ഞാപന്തതിലൂടെ കഴിയുമെന്നാണ് കരുതുന്നത്.

പരിസ്ഥിതി ലോല മേഖലയില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിട നിർമാണത്തിനു കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ  കടമുറി പോലും പണിയാൻ കഴിയാത്ത നിലവിലുള്ളത് അവസ്ഥയാണുള്ളത്.

MORE IN KERALA
SHOW MORE