സംസ്ഥാനത്ത് മുഴുവന്‍ പേര്‍ക്കും കാന്‍സര്‍ രോഗനിര്‍ണയ പരിശോധന നടത്തും

kerala-can-t
SHARE

സംസ്ഥാനത്ത് മുഴുവന്‍ പേര്‍ക്കും കാന്‍സര്‍ രോഗനിര്‍ണയ പരിശോധന നടത്തും.  ഇതിനുള്ള പ്രത്യേക പദ്ധതി മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. സ്തനാര്‍ബുദം ആദ്യമേ കണ്ടെത്തുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കുമെന്ന് ആരോഗ്യമന്ത്രിയും പറഞ്ഞു. മനോരമ ന്യൂസ് കേരള കാന്‍ ജനകീയദൗത്യത്തില്‍ ഉയര്‍‌ന്ന നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പരിഗണിച്ചത്.  

ആദ്യഘട്ടത്തില്‍തന്നെ കാന്‍സര്‍ കണ്ടെത്താനുള്ള മുന്‍കൂട്ടിയുള്ള പരിശോധനകള്‍,  കാന്‍സര്‍ രജിസ്ട്രി രൂപീകരണം , ചികിത്സാ ചെലവ് കുറക്കുക ഇങ്ങനെ മനോരമ ന്യൂസ് കേരളാ കാന്‍ മുന്നോട്ട് വെച്ച പ്രധാന പ്രശ്നങ്ങളിലാണ് സര്‍ക്കാര്‍ ഇടപലുണ്ടാകുന്നത്. ആദ്യഘട്ടത്തില്‍തന്നെയുള്ള രോഗനിര്‍ണ്ണയം അതീവപ്രധാനമാണെന്നും എല്ലാവരെയും മുന്‍കരുതല്‍പരിശോധനകളുടെ കീഴില്‍കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംഘടനകളെ ഇതിനായി ചുമതലപ്പെടുത്തും. 

സംസ്ഥാനത്ത് സ്ത്രീകള്‍ക്കിടയില്‍സ്തനാര്‍ബുദം വന്‍തോതില്‍ കൂടുകയാണെന്നും പലപ്പോഴും സ്ത്രീകള്‍ പരിശോധനക്കായി തയയ്യാറാകുന്നില്ലെന്നും ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടത് കേരളാ കാനാണ്. ഇതില്‍ അടിയന്തിര നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ , പരിശോധന എന്നിവക്ക് മുന്‍ഗണനനല്‍കും. 

മെഡിക്കല്‍ എസ്റ്റാബ്്ളിഷ്്മെന്റ് ബില്‍ നടപ്പാകുന്നതോടെ ചികിത്സാ ചെലവ് ഗമ്യമായി കുറയുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കാന്‍സര്‍ചികിത്സാ രംഗത്തെ മുന്‍നിരസ്ഥാപനമായ ആര്‍.സി.സിയെ മോശമായി ചിത്രീകരിക്കുന്നതിന് ഒരുലോബിതന്നെ പ്രവര്‍ത്തിക്കുന്നുവെന്നും കെ.കെ.ശൈലജ പറഞ്ഞു. 

MORE IN KERALA
SHOW MORE