നെല്‍വയല്‍നീര്‍ത്തട ഭേദഗതി നിയമത്തിന് നിയമസഭയുടെ അംഗീകാരം

paddy-land-t
SHARE

പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പോടെ നെല്‍വയല്‍നീര്‍ത്തട ഭേദഗതി നിയമത്തിന് നിയമസഭയുടെ സബ്ജക്ട് കമ്മറ്റി അംഗീകാരം നല്‍കി. പൊതു ആവശ്യത്തിന് വയലുകള്‍ നികത്താം എന്ന വ്യവസ്ഥ  വന്‍തോതിലുള്ള നികത്തലിന് കാരണമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം. 25ാം തീയതി ഭേഗദതി ബില്‍ നിയമസഭ പരിഗണിക്കും. 

രണ്ട്തവണ സബ്ജക്ട് കമ്മറ്റിയില്‍ എതിര്‍പ്പ് വന്നതിനെതുടര്‍ന്നാണ് മൂന്നാം തവണ യോഗം ചേര്‍ന്ന് നെല്‍വയല്‍, നീര്‍ത്തട ഭേദഗതി ബില്ലിന് നിയമസഭ സബ്ജക്ട് കമ്മറ്റി അംഗീകാരം നല്‍കിയത്. പ്രതിപക്ഷഅംഗങ്ങളായ അടൂര്‍പ്രകാശ്, എം.ഉമ്മര്‍ എന്നിവര്‍വിയോജനക്കുറിപ്പ് നല്‍കി. പൊതു ആവശ്യത്തിന് നെല്‍വയലുകള്‍നികത്താം എന്നതാണ് പ്രധാന ഭേദഗതി. പക്ഷെ പൊതു ആവശ്യം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ബില്‍വ്യക്തമാക്കുന്നില്ല. വ്യകാര്യവ്യക്തികള്‍സര്‍ക്കാരിന്റെ മാനമാത്ര പങ്കാളിത്തത്തോടെ പദ്ധതികള്‍പ്രഖ്യാപിച്ച് വന്‍തോതില്‍ നീര്‍ത്തടവും വയലും നികത്താനിടയുണ്ട്. ഇതാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശനം.  വിജ്ഞാപനം ചെയ്യപ്പെടാത്തഭൂമി എന്ന പുതിയൊരു ഭൂവിഭാഗം സൃഷ്ടിച്ചിരിക്കുന്നു. അറുനൂറിലേറെ പഞ്ചയത്തുകള്‍ ഭൂമിസംബന്ധിച്ച ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍,  കരട് വിജ്ഞാപനത്തിലോ അല്ലാതെയോ വയലും നീര്‍ത്തടവുമായി ഇപ്പോള്‍സംരക്ഷിക്കപ്പെടുന്ന ഭൂമിയും നികത്തപ്പെടുമെന്നാണ് മറ്റൊരു പ്രധാന ആക്ഷേപം. 

പ്രാദേശിക സമിതികളുടെ അധികാരം വെട്ടിച്ചുരുക്കി, സംസ്ഥാനതലത്തില്‍ നികത്തലിന് അനുമതി നല്‍കാമെന്നതും ഭേദഗതി ബില്ലിലെ പ്രധാന ഇനമാണ്. നിയമത്തിനെതിരെ പരാതി ഉന്നയിക്കുന്നവര്‍ 5000 രൂപ അടക്കണമെന്ന വ്യവസ്ഥ ജനങ്ങള്‍ക്ക് പരാതികള്‍ ഉന്നയിക്കാനുള്ള അവകാശം തടയുമെന്നും ആശങ്കഉയര്‍ത്തുന്നു. 2008 ല്‍വി.എസ് സര്‍ക്കാര്‍കൊണ്ടുവന്ന നിയമത്തിന്‍റെ അന്തസത്ത ചോര്‍ത്തുന്നതാണ് ഭേഗദതി. അതേസമയം നഗരപ്രദേശങ്ങളെ നിയമത്തിന്റെ പരിധിയില്‍നിന്നേ ഒഴിവാക്കാനുള്ള ശ്രമം സിപിഐയുടെ എതിര്‍പ്പിനെതുടര്‍ന്ന് കഴി‍ഞ്ഞദിവസം ഉപേക്ഷിച്ചിരുന്നു. 

MORE IN KERALA
SHOW MORE